SignIn
AUTHOR
Wednesday, 05 August 2026 11.46 AM IST
Sujilal K.S

Sujilal K.S

REPORTER
Role Reporter
Expertise PSC, Agriculture

Biography

2011 മുതൽ അച്ചടി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. 2018 മുതൽ കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടർ.

പി.എസ്.സി, കൃഷിയും അനുബന്ധ മേഖലകളും, വനം, നൈപുണ്യ വികസനം, ജില്ലാ പഞ്ചായത്ത്,നോർക്ക തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു.
2023 ൽ സംസ്ഥാന കൃഷിവകുപ്പിന്റെ വൈഗ മാധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്.

Articles By Author

ക്ഷേത്ര കാണിക്കവഞ്ചി
മോഷണം,രണ്ടുപേർ പിടിയിൽ

ക്ഷേത്ര കാണിക്കവഞ്ചി മോഷണം,രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ നിന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ അന്യസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ. പശ്ചിമബംഗാൾ മാൾട്ട സ്വദേശികളായ ആശിഷ് സർക്കാർ (32),​റബീഉൽ (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്.

കനത്ത മഴ: ജില്ലയിൽ 
1.77 കോടിയുടെ കൃഷിനാശം

കനത്ത മഴ: ജില്ലയിൽ 1.77 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 1.77കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോർട്ട്.ജൂലായ് 30 മുതൽ ആഗസ്റ്റ് 4 വരെയുള്ള കണക്കാണിത്.ജില്ലയിൽ 9 ബ്ലോക്കുകളിലായി 29.04 ഹെക്ടർ പ്രദേശത്ത് കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

രേഖകൾ:പി.എസ്‌.സിക്ക് 
വിവരാവകാശ 
കമ്മീഷന്റെ നോട്ടീസ്

രേഖകൾ:പി.എസ്‌.സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് സംസ്ഥാന വിവരാവകാശ കമ്മീഷൻ നോട്ടീസയച്ചു..

പി.എസ്.സി അഭിമുഖം

പി.എസ്.സി അഭിമുഖം

തിരുവനന്തപുരം: തിരുവനന്തപുരം വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 680/2025 -വിശ്വകർമ്മ) തസ്തികയിലേക്ക് നാളെ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഓപ്പറേഷൻ തൂഫാന് പിന്തുണയായി മനഃശാസ്ത്ര സമീപനം 
വില്ലേജ് ഓഫീസറുടെ നിർദ്ദേശങ്ങൾ
പരിഗണിച്ച് ആഭ്യന്തര വകുപ്പ്

ഓപ്പറേഷൻ തൂഫാന് പിന്തുണയായി മനഃശാസ്ത്ര സമീപനം വില്ലേജ് ഓഫീസറുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി വസ്‌തുക്കൾ പിടിച്ചെടുക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നൽകേണ്ടതിൽ ശാസ്ത്രീയ നിർദ്ദേശങ്ങൾ പങ്കുവച്ച റവന്യു ജീവനക്കാരന്റെ കത്ത്

പരീക്ഷാത്തട്ടിപ്പ്: അദ്ധ്യാപകരുടെ 
വിവരങ്ങൾ എസ്‌.ഐ.ടിക്ക് കൈമാറും

പരീക്ഷാത്തട്ടിപ്പ്: അദ്ധ്യാപകരുടെ വിവരങ്ങൾ എസ്‌.ഐ.ടിക്ക് കൈമാറും

ആസൂത്രണ ബോർഡ് പരീക്ഷാത്തട്ടിപ്പിൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ അദ്ധ്യാപകരുടെയും വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറാൻ പി.എസ്‌.സി തീരുമാനം. രഹസ്യാത്മകതയുടെ പേരിൽ ഈ വിവരങ്ങൾ ഇനി തടഞ്ഞുവയ്ക്കേണ്ടതില്ലെന്ന് ഇന്നുചേർന്ന പി.എസ്‌.സി യോഗം വിലയിരുത്തി.

പി.എസ്.സി ​​​​​​​കായികക്ഷമതാ പരീക്ഷ മാറ്റി

പി.എസ്.സി ​​​​​​​കായികക്ഷമതാ പരീക്ഷ മാറ്റി

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് , വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും .

9 തസ്തികകളിൽ  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

9 തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്) (കാറ്റഗറി നമ്പർ 314/2025-ഈഴവ/തീയ്യ/ബില്ലവ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 697/2025), പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി നമ്പർ 128/2025-പട്ടികജാതി), പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (കാറ്റഗറി നമ്പർ 056/2025-എൽ. സി/എ. ഐ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പെന്റർ (കാറ്റഗറി നമ്പർ 280/2025), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 541/2025), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 551/2025, കാറ്റഗറി നമ്പർ 394/2025-എസ്.സി.സി.സി), വിവിധ ജില്ലകളിൽ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 887/2025, കാറ്റഗറി നമ്പർ 375/2025-പട്ടികജാതി), വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ വാച്ചർ/ടി.ബി വാച്ചർ/ ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആൻഡ് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരീസ്/ടിമ്പർ സൂപ്പർവൈസർസ്/തോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്‌പെൻസറി അറ്റൻഡന്റ് (കാറ്റഗറി നമ്പർ 437/2025-എസ്.ഐ.യു.സി നാടാർ) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

സർട്ടിഫിക്കറ്റ് ഹാജരാക്കണം

സർട്ടിഫിക്കറ്റ് ഹാജരാക്കണം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭിക്കാൻ സർക്കാർ നിശ്ചയിച്ച അധികാരികളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി അടിയന്തരമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. പേര് രജിസ്റ്റർ ചെയ്തവരിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകുല്യം ലഭിക്കൂ.

കണ്ണീർപ്പെയ്‌ത്തിൽ ആറു  മരണം കൂടി:
ആറുപേരെ കാണാതായി

കണ്ണീർപ്പെയ്‌ത്തിൽ ആറു മരണം കൂടി: ആറുപേരെ കാണാതായി

തിരുവനന്തപുരം: പെരുമഴയിൽ ദുരിതം രൂക്ഷമായി തുടരുകയാണ്. ഇന്നലെ ആറുപേർ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട്, കാപ്പാട് വെള്ളക്കെട്ടിൽ വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രണ്ടുവയസുകാരൻ മാസിൻ, തിരുവനന്തപുരം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണുമരിച്ച കോയമ്പത്തൂർ സ്വദേശി ഭാനുപ്രിയ (40), ക്ഷേത്ര കുളത്തിൽ മരിച്ച ബിരുദ വിദ്യാർത്ഥിയായ മഞ്ചേരി, കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണിവർ.

അധികൃതർ കൈയൊഴിഞ്ഞ് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനി

അധികൃതർ കൈയൊഴിഞ്ഞ് കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനി

തിരുവനന്തപുരം: നിലംപൊത്താവുന്ന ജീർണിച്ച മേൽക്കൂരയിൽ ടാർപോളിനും ഫ്ലക്‌സും വിരിച്ച് മഴയെ പ്രതിരോധിക്കുകയാണ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനിയിലെ താമസക്കാർ. ദളിതരും പിന്നാക്കക്കാരും വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്.

സുഗതന്റെ അവധി അപേക്ഷ; തദ്ദേശ
വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും

സുഗതന്റെ അവധി അപേക്ഷ; തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും

തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിന്റെ വിവാദ നോട്ടീസ് റദ്ദാക്കും.

വെള്ളപ്പൊക്കത്തിൽ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് 
രണ്ട് പശുക്കളെ മന്ത്രി നൽകും

വെള്ളപ്പൊക്കത്തിൽ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി നൽകും

തിരുവനന്തപുരം: കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 11 പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് രണ്ട് പശുക്കളെ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ്.

പരീക്ഷ തട്ടിപ്പ് : 
പി.എസ്.സി ചെയർമാനും 
അന്വേഷണ പരിധിയിൽ

പരീക്ഷ തട്ടിപ്പ് : പി.എസ്.സി ചെയർമാനും അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പി.എസ്‌.സി പരീക്ഷ ക്രമക്കേടിൽ നടക്കുന്ന അന്വേഷണം പി.എസ്‌.സി ചെയർമാനിലേക്കും.

മഴ : ജില്ലയിൽ 23.6 ഹെക്ടർ 
പ്രദേശത്ത് കൃഷി നാശം

മഴ : ജില്ലയിൽ 23.6 ഹെക്ടർ പ്രദേശത്ത് കൃഷി നാശം

തിരുവനന്തപുരം: ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക

കോർപ്പറേഷന് പുതിയ
ആസ്ഥാനമന്ദിരം വരുന്നു

കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു

തിരുവനന്തപുരം: 6,00,000 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാകും, ആറുനില നില കെട്ടിടം നിർമ്മിക്കുക. 200 കോടി രൂപയാണ് ചെലവ്. ഇതിനുള്ള പ്ളാൻ തയ്യാറാക്കി.

മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി

മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി

മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി.ഡി.സതീശൻ വിലയിരുത്തി

കൃഷി വകുപ്പ്  റൂമുകൾ തുറന്നു

കൃഷി വകുപ്പ് റൂമുകൾ തുറന്നു

കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.

എഴുത്തുകാരനും  പി.ആർ.ഡി  മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു

എഴുത്തുകാരനും പി.ആർ.ഡി മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് വസതിയായ തോട്ടം മണക്കാട് ഉഷസിലായിരുന്നു അന്ത്യം. പരേതയായ എം.എൽ.രാധമ്മയാണ് ഭാര്യ. മക്കൾ: സബിത റാണി (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പരേതരായ സുജയ് കുമാർ, നന്ദലാൽ. മരുമക്കൾ: കെ.ബി.രാജൻ (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പ്രിയ, സുജയ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.

ഉദ്യോഗാർത്ഥികൾക്ക് വീണ്ടും 
പരീക്ഷ എഴുതാൻ അവസരം

ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം

ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കണമെന്ന് പി.എസ്.സി അറിയിച്ചു.

പി.എസ്.സി കള്ളക്കളി: കുറഞ്ഞ 
മാർക്കുകാരന് ഒന്നാം റാങ്ക്

പി.എസ്.സി കള്ളക്കളി: കുറഞ്ഞ മാർക്കുകാരന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് തസ്‌തികയിലേക്കുള്ള പി.എസ്‌.സി നിയമനത്തിലും ക്രമക്കേട് നടന്നുവെന്ന് ആക്ഷേപം.

സുഗതന് 6 മാസം അവധി ,​  തിരുവനന്തപുരം  നഗരസഭയിൽ
ബി.ജെ.പിക്ക് ആശ്വാസം

സുഗതന് 6 മാസം അവധി ,​ തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പിക്ക് ആശ്വാസം

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗം ആറ് മാസത്തേക്ക് അവധി അനുവദിച്ചതോടെ കാപ്പാ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന ബി.ജെ.പി വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അയോഗ്യത ഭീഷണി നീങ്ങി. ആറ് മാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും നീങ്ങി.

ശ്രീനാരായണ ഗുരുദേവന്റെ സഹോദരിയുടെ 
മകളുടെ ചെറുമകൾ നിര്യാതയായി

ശ്രീനാരായണ ഗുരുദേവന്റെ സഹോദരിയുടെ മകളുടെ ചെറുമകൾ നിര്യാതയായി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ സഹോദരി മാതയുടെ മകളായ ഭഗവതിയുടെ ചെറുമകൾ, ചെമ്പഴന്തി കണ്ണൻവിളാകം കുട്ടിയമ്മ ഭവനിൽ എൻ.ലളിത (90 )നിര്യാതയായി.

കോർപ്പറേഷനിൽ ഇന്ന്
നിർണായക കൗൺസിൽ

കോർപ്പറേഷനിൽ ഇന്ന് നിർണായക കൗൺസിൽ

തിരുവനന്തപുരം: രാഷ്ട്രീയ നാടകത്തിനും തന്ത്രപരമായ നീക്കങ്ങൾക്കും മുന്നണികൾ തന്ത്രം മെനയുമ്പോൾ നഗരസഭയിൽ ഇന്ന് നടക്കുന്നതെന്താകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ അയോഗ്യത ഒഴിവാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അഭിമുഖം നടത്തും

അഭിമുഖം നടത്തും

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് തസ്തികയിലേക്ക് ആഗസ്റ്റ് 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കൗൺസിൽ യോഗം വെള്ളിയാഴ്ച ;
അവധി അപേക്ഷ നൽകി സുഗതൻ

കൗൺസിൽ യോഗം വെള്ളിയാഴ്ച ; അവധി അപേക്ഷ നൽകി സുഗതൻ

തിരുവനന്തപുരം: കോർപ്പറേഷനിൽ വെള്ളിയാഴ്ച കൗൺസിൽ യോഗം നടക്കാനിരിക്കെ കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ അഭിഭാഷകർ മുഖാന്തരം മേയർക്ക് അവധി അപേക്ഷ നൽകി.

കോർഡിയൽ ഹോംസ് സി.എം.ഡി ധനഞ്ജയൻ ഉണ്ണിത്താൻ നിര്യാതനായി

കോർഡിയൽ ഹോംസ് സി.എം.ഡി ധനഞ്ജയൻ ഉണ്ണിത്താൻ നിര്യാതനായി

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ബിൽഡറുമായ എൻ.ധനഞ്ജയൻ ഉണ്ണിത്താൻ (70 ) നിര്യാതനായി. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം,​ വസതിയായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുലശേഖരം 'ധനുസിൽ

മിൽമ ഭരണം തിരിച്ചുപിടിക്കാൻ
ഓർഡിനൻസ് കൊണ്ടുവരും

മിൽമ ഭരണം തിരിച്ചുപിടിക്കാൻ ഓർഡിനൻസ് കൊണ്ടുവരും

തിരുവനന്തപുരം: ശബരിമലയിൽ ഉപയോഗിക്കാനുള്ള നെയ്യ് പോലും മറിച്ചുവിറ്റ് ലക്ഷങ്ങൾ കൊള്ളയടിച്ച സംഭവത്തിൽ മിൽമ തിരുവനന്തപുരം യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് രീതി അപ്പാടെ മാറ്റി മിൽമ യൂണിയനുകൾ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് സർക്കാർ.

പി.എസ്.സി പരീക്ഷ: ഉന്നതരുടേത് വൻ ക്രമക്കേട്

പി.എസ്.സി പരീക്ഷ: ഉന്നതരുടേത് വൻ ക്രമക്കേട്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് ഇന്നലെ ചേർന്ന പി.എസ്.സി യോഗത്തിൽ ചർച്ച ചെയ്തു.

കൊലപാതകം: രക്തം പുരളാത്ത വെട്ടുകത്തി കാറിലിട്ടത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ

കൊലപാതകം: രക്തം പുരളാത്ത വെട്ടുകത്തി കാറിലിട്ടത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഴി​ത്ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​പാ​ൽ​ക്കു​ള​ങ്ങ​ര​ ​കൈ​ത​മു​ക്കി​ന് ​സ​മീ​പം​ ​യു​വാ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തിയ സം​ഭ​വ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത്.​

അഞ്ച് തസ്തികകളിൽ ചുരുക്കപ്പട്ടിക

അഞ്ച് തസ്തികകളിൽ ചുരുക്കപ്പട്ടിക

ഗവൺമെന്റ് സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ)(കാറ്റഗറി നമ്പർ 616/2025),ആരോഗ്യ വകുപ്പിൽ സ്‌റ്റേറ്റ് ഹെൽത്ത് ട്രാൻസ്‌പോർട്ട് ഓഫീസർ (കാറ്റഗറി നമ്പർ 536/2025),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓങ്കോ പാത്തോളജി (കാറ്റഗറി നമ്പർ 687/2025),കേരള പോർട്ട് സർവീസിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ)(കാറ്റഗറി നമ്പർ 539/2025),ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ)(കാറ്റഗറി നമ്പർ 013/2026), കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 361/2025)എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

പട്ടാപ്പകൽ, നഗരമദ്ധ്യത്തിൽ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

പട്ടാപ്പകൽ, നഗരമദ്ധ്യത്തിൽ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

തിരുവനന്തപുരം : വഴിത്തർക്കത്തെ തുടർന്ന്, നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ അയൽവാസിയടക്കം നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കട തൈവിളാകത്ത് വീട്ടിൽ (ടി.സി 83/626 ൽ ) കുമാരി ഷൈലയുടെ മകൻ വിശാഖിനെയാണ് (40) അയൽവാസിയും ബന്ധുവുമായ പാൽക്കുളങ്ങര ടിസി 28-459ൽ പ്രദീപ്കുമാറും (39) മറ്റ് മൂന്നു പേരും ചേർന്ന് കൊലപ്പെടുത്തിയത്.

തർക്കം വഴിക്കുവേണ്ടി, ​ഒടുവിൽ അരുംകൊല

തർക്കം വഴിക്കുവേണ്ടി, ​ഒടുവിൽ അരുംകൊല

തിരുവനന്തപുരം: വഴിക്കുവേണ്ടി രണ്ട് കുടുംബങ്ങളും വർഷങ്ങളായി തുടരുന്ന തർക്കമാണ് കടുത്ത വൈരാഗ്യത്തിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിച്ചത്. പാൽക്കുളങ്ങരയിൽ കൊല്ലപ്പെട്ട വിശാഖും പ്രതി പത്തു എന്ന പ്രദീപും ബന്ധുക്കളാണെങ്കിലും വഴിത്തർക്കത്തോടെ ഇരുവീട്ടുകാരും കടുത്ത ശത്രുതയിലായി. വിശാഖിന്റെ വീടിന് പുറകിലായാണ് പ്രദീപിന്റെ വീട്.

വന്യജീവികളെ തടയാൻ
ത്രിതല തന്ത്രം

വന്യജീവികളെ തടയാൻ ത്രിതല തന്ത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ത്രിതല തന്ത്രത്തിന് രൂപം നൽകി വനം വകുപ്പ്. കണ്ടെയ്ൻമെന്റ്, മിറ്റിഗേഷൻ,​ കോമ്പൻസേഷൻ എന്നിവയാണിവ. നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേയാണ് ഇതും നടപ്പാക്കുക. വൈകാതെ തുടങ്ങാനാണ് നീക്കം.

സതീശന്  സംഘപരിവാറിന്റെ  നാവെന്ന് പിണറായി

സതീശന് സംഘപരിവാറിന്റെ നാവെന്ന് പിണറായി

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാനുള്ള ഭേദഗതി അംഗീകരിക്കുന്നതോടെ ബി.ജെ.പി അനുകൂല ചുവടുമാറ്റമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ശബരിമല നെയ്യിൽ തിരിമറി:
മിൽമ തിരുവനന്തപുരം 
യൂണിയൻ  പിരിച്ചുവിട്ടു

ശബരിമല നെയ്യിൽ തിരിമറി: മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടു.

പി.എസ്.സി വാർത്തകൾ

പി.എസ്.സി വാർത്തകൾ

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 567/2025), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 തസ്തികകളിലേക്ക് 29ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം.

ആഭ്യന്തര വിജിലൻസ് 
റിപ്പോർട്ട്  പി.എസ്.സി 
ചർച്ച ചെയ്യും

ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് പി.എസ്.സി ചർച്ച ചെയ്യും

ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യത

യുവമോർച്ച ക്ളിഫ് ഹൗസ് മാർച്ചിൽ സംഘർഷം

യുവമോർച്ച ക്ളിഫ് ഹൗസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: യുവമോർച്ചയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരം മുദ്രവാക്യം വിളിയുമായി പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിരോധിച്ച് നിന്ന സമരക്കാർക്ക് നേരെ ഒരേസമയം രണ്ട് ജലപീരങ്കികളാണ്

പി.എസ്.സി ക്രമക്കേട്:അന്വേഷണം 
ഉന്നത ഉദ്യോഗസ്ഥരിലേക്ക്

പി.എസ്.സി ക്രമക്കേട്:അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്.ചോദ്യപ്പേപ്പർ മൂല്യനിർണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു.

പി.എസ്.സി ക്രമക്കേട്:  കേസെടുക്കാൻ 
ക്രൈം ബ്രാഞ്ച്

പി.എസ്.സി ക്രമക്കേട്: കേസെടുക്കാൻ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും.

എസ്.പി, എ.എസ്.പി തലത്തിൽ സ്ഥലംമാറ്റം

എസ്.പി, എ.എസ്.പി തലത്തിൽ സ്ഥലംമാറ്റം

തിരുവനന്തപുരം: ഏഴ് എസ്.പിമാരേയും ഏഴ് എ.എസ്.പിമാരേയും സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി.

എ.ഡി.ജി.പിക്കെതിരെ  കണ്ടെത്തിയത്   അട്ടിമറിയുടെ ഡിജിറ്റൽ തെളിവ്

എ.ഡി.ജി.പിക്കെതിരെ കണ്ടെത്തിയത് അട്ടിമറിയുടെ ഡിജിറ്റൽ തെളിവ്

ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയതാണ് അദ്ദേഹത്തിന്റെ സസ്പെൻഷനിൽ നിർണായകമായതെന്ന് സൂചന.

റദ്ദാക്കിയ രണ്ടാം ഘട്ട പരീക്ഷ ആഗസ്റ്റ് 22 ന്

റദ്ദാക്കിയ രണ്ടാം ഘട്ട പരീക്ഷ ആഗസ്റ്റ് 22 ന്

തിരുവനന്തപുരം: ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 18ന് റദ്ദാക്കിയ കമ്പനി/ ബോർഡ്/ കോർപ്പറേഷനിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷ ആഗസ്റ്റ് 22 ന് നടത്തും. ആലപ്പുഴ ലജ്നത്തുൾ മുഹമ്മദീയ എച്ച്.എസ്.എസിലെ സെന്റർ-2 (എച്ച്.എസ്.എസ് വിഭാഗം) ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുളള പുന: പരീക്ഷയും അന്ന് നടത്തും.