തിരുവനന്തപുരം: ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട,നെയ്യാറ്റിൻകര,പാറശാല ബ്ലോക്കുകളിൽ 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു.ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്.ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |