
തിരുവനന്തപുരം: ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിലും ക്രമക്കേട് നടന്നിട്ടില്ലെന്ന് പി.എസ്.സിയുടെ വിശദീകരണം. പി.എസ്.സിയുടെ യശസ്സ് കളങ്കപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പി.എസ്.സി.
ചോദ്യങ്ങൾ തയ്യാറാക്കുന്ന വിഷയവിദഗ്ദർ പരസ്പരം അറിയാതെ രഹസ്യമായി പൂർത്തീകരിക്കുന്ന പ്രക്രിയ ആയതിനാലാണ്
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്തിക പരീക്ഷയുടെ ഉത്തര സൂചികയിൽ കൂടുതൽ ബി ഉത്തരങ്ങൾ വന്നത്.
പ്ലാനിംഗ് ബോർഡ് ചീഫ് (സോഷ്യൽ സർവീസ് )പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് നൽകിയ മാർക്ക് സംബന്ധിച്ചുള്ള പരാതിയിൽ ക്രമക്കേടില്ലെന്നും ഇന്റർവ്യൂവിന് മാർക്ക് അനുവദിച്ചത് കർശനമായും വ്യവസ്ഥകൾ പാലിച്ചാണെന്നുമുള്ള ട്രൈബ്യുണൽ വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചതാണെന്നും പി.എസ് .സി വ്യക്തമാക്കി.
6 വർഷത്തെ ക്രമക്കേടുകൾ
അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പി.എസ്.സിയിൽ ആറു വർഷം നടന്ന പരീക്ഷാ, നിയമന ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. നൂറിലേറെ പരാതികളാണ് ഐ.ജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് ലഭിച്ചത്. അമ്പതോളം പരാതികളിൽ കഴമ്പുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. പ്ലാനിംഗ് ബോർഡ് പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |