SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.46 AM IST

ക്ഷേത്ര കാണിക്കവഞ്ചി മോഷണം,രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ നിന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ അന്യസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ.
പശ്ചിമബംഗാൾ മാൾട്ട സ്വദേശികളായ ആശിഷ് സർക്കാർ (32),​റബീഉൽ (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്. ചാല മുത്തുമാരിയമ്മൻ ക്ഷേത്രം,ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ 21നാണ് ആശിഷ് സർക്കാർ തിരുവനന്തപുരത്തെത്തിയത്. സിറ്റിയിലെ ബാറിൽ വച്ച് റബീഉലുമായി സൗഹൃദത്തിലായി. ചാലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളാണ് ആശിഷ് സർക്കാരിന് രണ്ട് അമ്പലങ്ങളും കാണിച്ചുകൊടുത്തത്. ആശിഷിനെതിരെ ബംഗാളിൽ മോഷണക്കേസുകളുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു. ഫോർട്ട് സി.ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജഗമോഹൻ,വിൽസൺ,ജയപ്രകാശ്,സി.പി.ഒമാരായ വിപിൻ,ശ്യാം,ലിബിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL