SignIn
Kerala Kaumudi Online
Monday, 21 September 2026 8.31 PM IST

ഒരാളെ അറസ്റ്റുചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം, മനസിലാകുന്ന ഭാഷയിലായിരിക്കണം: സുപ്രീംകോടതി

supreme-court
സുപ്രീം കോടതി

ന്യൂഡൽഹി : ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി. അറസ്റ്റ് ചെയ്യുമ്പോൾ അതിിന്റെ കാരണം അറസ്റ്റിലായ ആളെ രേഖാമൂലം അന്വേഷണ ഏജൻസികൾ അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽ വേണം അറിയിക്കേണ്ടതെന്നും ഇത് ഭരണഘടനാവകാശമാണെന്നും കോടതി പറഞ്ഞു. പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്റെ ഹർഡജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ഉജ്വൽ ഭുയാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

ഏതെങ്കിലുമൊരു വ്യക്തിയെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതിനുള്ള കാരണം ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. അത് ഏതെങ്കിലും ഒരു ഭാഷയിൽ പോരെന്നും ആ വ്യക്തിക്ക് മനസിലാകുന്ന ഭാഷയിൽത്തന്നെ ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 22(1)​ അനുച്ഛേദ പ്രകാരം ഏതൊരു വ്യക്തിക്കും പൗരനും ലഭിക്കുന്ന അവകാശമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് പാലിക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ പരിഗണിക്കാതെ ഈ അവകാശം പാലിക്കണം. ഗുരുതര കുറ്റകൃത്യങ്ങളിലാണ് അറസ്റ്റിലാകുന്നതെങ്കിൽ പോലും അതിന് മുൻപ് കാരണം അറിയിക്കണം. അങ്ങനെ ചെയ്യാതെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

English Summary

The Supreme Court has mandated that investigating agencies must inform arrested individuals in writing about the reasons for their arrest. This information must be provided in a language the person understands, upholding it as a constitutional right. Arrests made without compliance are illegal, and officials may face departmental action. This directive arose from a petition concerning a Punjab leader.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, ARREST GUIDELINES, ARREST REASON, ARREST RULES INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360