തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയിലെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1040രൂപയും ഗ്രാമിന് 130 രൂപയുമാണ് വർദ്ധിച്ചത്.
ഇതോടെ പവന് 1,14,280 രൂപയും ഒരു ഗ്രാം സ്വർണത്തിന്റെ വില 14,285 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 2200 രൂപ വർദ്ധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്നത് സംബന്ധിച്ച ഭീതി ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
അതേസമയം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആവശ്യകത നിലനിർത്തുന്നുണ്ട്. ആഗോള അനിശ്ചിതത്വം വർദ്ധിക്കുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്ന പ്രവണത സാധാരണമാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപയാണ്. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം
Gold prices in Kerala recorded a slight decline today after rising sharply over the past two days. The price of one gram fell by ₹15 to ₹14,270, while the price of one sovereign dropped by ₹120 to ₹1,14,160. The changes in international gold prices are reflected in the domestic market.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |