SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

'എന്തുകൊണ്ട് നമുക്കും നന്നായി ജീവിച്ചുകൂടാ?', ആഡംബര കാറിലെത്തിയ എംഎൽഎയെ ട്രോളിയവർക്ക് കങ്കണയുടെ മറുപടി

kangana-maithili-thakur-
കങ്കണ റണാവത്ത്,​ റോൾസ് റോയ്‌സിൽ എത്തിയ എം.എൽ.എ മൈഥിലി ഠാക്കൂർ

മുംബയ്: ആഡംബര വാഹനമായ റോൾസ് റോയ്‌സിൽ എത്തിയതിന് വിമർശനങ്ങൾ നേരിട്ട ഗായികയും ബീഹാർ എം.എൽ.എയുമായ മൈഥിലി ഠാക്കൂറിനെ പിന്തുണച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. സെപ്‌തംബർ 15ന് മുംബയിലെ ലാൽബൗഗ്‌ചാ രാജ ദർശനത്തിന് റോൾസ് റോയ്‌സിൽ വന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ എംഎൽഎയ്‌ക്കെതിരെ വിമർശനം ഉയർന്നത്.

എന്നാൽ രാഷ്ട്രീയ പ്രവർത്തകർക്ക് സ്വന്തം ജീവിതവും കരിയറും ആസ്വദിക്കാൻ അവകാശമുണ്ടെന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ പേരിൽ ജനപ്രതിനിധികൾ ആഡംബര ജീവിതം ഉപേക്ഷിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും എംഎൽഎയെ പിന്തുണച്ചുകൊണ്ട് കങ്കണ അഭിപ്രായപ്പെട്ടു.

നീല നിറത്തിലുള്ള റോൾസ് റോയ്സ് കാറിലായിരുന്നു മൈഥിലി എത്തിയത്. പിന്നാലെയാണ് വാഹനത്തിന്റെ വിലയും ഉടമസ്ഥതയും സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. പൊതുപ്രവർത്തനത്തിലാണെന്ന് കരുതി ജനപ്രതിനിധികൾ ദരിദ്രരായി മാത്രം ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണെന്നും കങ്കണപറഞ്ഞു.

'രാഷ്ട്രീയക്കാർ നല്ല ജീവിതം നയിക്കുന്നത് കാണുമ്പോഴെല്ലാം ചിലർക്ക് ദേഷ്യം വരും, ഇപ്പോൾ നമ്മുടെ യുവ എംഎൽഎ ആഡംബര കാർ ഉപയോഗിക്കുന്നതിന് ട്രോളുകൾ നേരിടുന്നു, നമ്മൾ സാമൂഹിക സേവനത്തിൽ ആകൃഷ്ടരായിരിക്കാം, പക്ഷേ നമുക്ക് സ്വന്തമായി ഒരു കരിയർ, ജീവിതം, പ്രശസ്തി എന്നിവയുണ്ട്, നമ്മൾ നിസ്വാർത്ഥമായി പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്നു, പക്ഷേ നമ്മൾ നന്നായി ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് വേദന തോന്നുന്നു, എന്തുകൊണ്ട്? നമുക്ക് നന്നായി ജീവിക്കാൻ കഴിയില്ലേ? നമുക്ക് പൊതുജനങ്ങളുടെ പണത്തിൽ താൽപ്പര്യമില്ല, പക്ഷേ നമ്മൾ ദരിദ്രരായി തുടരണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്.'- കങ്കണ കൂട്ടിച്ചേർത്തു.

2025ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മൈഥിലി ബി.ജെ.പിയിൽ ചേർന്നത്. അലിനഗർ മണ്ഡലത്തിൽ മത്സരിച്ച അവർ 84,915 വോട്ടുകൾ നേടി വിജയിച്ചു. ആർ.ജെ.ഡിയുടെ ബിനോദ് മിശ്രയെ 11,730 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലെത്തി. പുതിയ ബീഹാർ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായും മൈഥിലി മാറി. അതേസമയം എംഎൽഎ ഉപയോഗിച്ച റോൾസ് റോയ്‌സ് അവരുടെ സ്വന്തം വാഹനമാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

English Summary

BJP MP Kangana Ranaut defended Bihar MLA Maithili Thakur, who faced social media criticism after arriving at Mumbai's Lalbaugcha Raja in a Rolls-Royce on September 15. Ranaut stated politicians should not be expected to abandon personal luxury or live impoverished lives simply because they are in public service, asserting their right to enjoy their careers and lives.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANGANA RANAUT, MAITHILI THAKUR, ROLLS ROYCE, CONTROVERSY, MUMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360