SignIn
Kerala Kaumudi Online
Monday, 21 September 2026 5.30 AM IST

രാഹുലിന്റെ വേദിയിൽ മോദിയെ അനുകരിച്ച് പരിഹാസം  തരം താഴരുതെന്ന് ബി.ജെ.പി

READ ENGLISH VERSION
d

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിപാടിയിൽപ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് നടത്തിയ പരിഹാസപ്രകടനത്തിൽ ആളിക്കത്തി വിവാദം. ഇൻഡോറിൽ നടന്ന 'ഛാത്രോം കി ഗൂഞ്ച് " പരിപാടിക്കിടെയാണ് ഹാസ്യകലാകാരൻ പുൽക്കിത് മണി മോദിയുടെ സംസാരശൈലിയും ശരീരഭാഷയും അനുകരിച്ചത്.

ഇത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്തുള്ള രാഹുലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി.

മോദിയുടെ മാതാവിനെ പരാമർശിച്ചും പരിഹാസമുണ്ടായെന്നും ഇങ്ങനെ തരം താഴരുതെന്നും പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ അമ്മ രാഷ്ട്രീയ പരിഹാസത്തിനുള്ള വിഷയമല്ലെന്നും ഹാസ്യകലാകാരന്മാരെയും പരിഹാസപ്രകടനങ്ങളെയും രാഷ്ട്രീയ വേദിയിൽ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് കോൺഗ്രസ് മാറിയെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. കോൺഗ്രസ് മിമിക്രിക്കാരുടെ സംഘമായി മാറിയെന്നും പറഞ്ഞു. ഇത്തരം പരിഹാസത്തിന് വിദ്യാർത്ഥികളുമായുള്ള സംവാദവേദി ഉപയോഗിച്ചത് അപലപനീയമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവനും വിമർശിച്ചു.

അതേസമയം വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സംവാദ പരിപാടിയിൽ തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ സംസാരിച്ചു. കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച രാഹുൽ,​ വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കുന്നതിനെ അധികാരകേന്ദ്രങ്ങൾ ഭയപ്പെടുകയാണെന്നും ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360