
തൃശൂർ: വെങ്കിടങ്ങിൽ 3ദിവസമായി നടന്നുവന്ന ബി.ജെ.പി തൃശൂർ ജില്ലാ പഠനശിബിരത്തിന് സമാപനം. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വികസന ചരിത്രത്തിൽ സുവർണലിപികളാൽ കുറിക്കപ്പെടുന്ന 25 വർഷങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രസേവനത്തിന്റെ കാൽനൂറ്റാണ്ടെന്ന് എം.ടി.രമേശ് പറഞ്ഞു. അഡ്വ.ബീ ഗോപാലകൃഷ്ണൻ,മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ മാസ്റ്റർ, അഡ്വ.കെ.കെ. അനീഷ് കുമാർ, എം.വി.ഗോപകുമാർ, എ.നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറിമാരായ രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്ത് പറമ്പിൽ, സബീഷ് മരതയൂർ, അനീഷ് ഇയാൽ, ഹരി സി.നരേന്ദ്രൻ, പ്രിന്റു മഹാദേവ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |