SignIn
Kerala Kaumudi Online
Thursday, 06 August 2026 2.05 PM IST

വീട് കുത്തിത്തുറന്ന് പത്ത് പവൻ കവർന്നു

വർക്കല: പുന്നമൂട്ടിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ മോഷ്ടിച്ചു.വർക്കല പുന്നമൂട് ഡ്രീംസിൽ ബാബുവിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചേ മോഷണം നടന്നത് ഒന്നരയോടെയാണ് മോഷ്ടാവ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുത്തത്.മോഷ്ടാവ് അടുക്കളയിൽ കയറി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും കഴിച്ചു.ഇതിനിടെ പാത്രങ്ങളുടെ ശബ്ദംകേട്ട് വീട്ടുകാർ എഴുനേറ്റ് വരുന്നതിനിടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.സമീപത്തെ അഞ്ചു വീടുകളിലും മോഷണ ശ്രമം നടന്നതായി പറയുന്നു.ഫിംഗർ പ്രിന്റ്, ഡോഗ് സ്‌ക്വാഡ്,തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.വർക്കല പൊലീസ് അന്വേക്ഷണം ഊർജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL