കൊടുവള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ട കളരാന്തിരി പി. ഹുസൈൻ ഗുരിക്കളുടെ കുടുംബത്തിന് ധനസഹായങ്ങൾ വിതരണം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ബാപ്പു ഹാജി യൂണിറ്റ് ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കെ.അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. അമീർ ഷാജി താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ ലത്തീഫ് പദ്ധതി വിശദീകരിച്ചു. കെ.വി. മുജീബ്, അബ്ദുള്ള ഓമശ്ശേരി, സലാം നരിക്കുനി,ടി.പി. യൂസഫ്, സി.പി.അഹമ്മദ് കുട്ടി, ലത്തീഫ് പട്ടിണിക്കര, യു.കെ. സുബൈർ, സി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |