കുന്ദമംഗലം: കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള ആറ് സ്കൂളു കളിൽ നിന്നുള്ള എസ്.പി.സി അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. പയിമ്പ്ര, കുന്ദമംഗലം, മർകസ് , ജെ.ഡി.റ്റി, പറമ്പിൽ, ചക്കാലക്കൽ എന്നീ സ്‌കൂളുകളിൽ നിന്നുള്ള മുന്നൂറോളം കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലി, കുന്ദമംഗലം എസ്.ഐ ജാബിർ, സിറ്റി നോഡൽ ഓഫീസർ ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥർ പരിപാടിയിൽ പങ്കാളികളായി. മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പരേഡുകൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |