SignIn
Kerala Kaumudi Online
Monday, 21 September 2026 2.17 AM IST

സംഘാടകസമിതി രൂപീകരിച്ചു

img
ചോമ്പാൽ ഉപജില്ലാ സോണൽ കലാമേള സംഘാടക സമിതി രൂപീകരണ യോഗം ടി.പി മിനിക ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരി എൽ.പി സ്കൂളിൽ ഒക്ടോബർ 16ന് നടക്കുന്ന ചോമ്പാല സബ് ജില്ല എടച്ചേരി പുറമേരി സോണൽ കലാമേളയുടെ സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മിനിക ഉദ്ഘാടനം ചെയ്തു. 500 ഓളം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിലായി സോണൽ കലാമേള നാടിൻറെ ഉത്സവമായി മാറും. സ്കൂൾ ഹെഡ്മാസ്റ്റർ പി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് ഷാജു പട്ടറത്ത് അദ്ധ്യക്ഷത വഹിച്ചു. എം.കെ വിജേഷ്, കുളങ്ങര ഗോപാലൻ, പാർത്ഥസാരഥി, രാജീവൻ, എം.പി ഷൈനി, പി കിരൺജിത്ത്, ആർ.എസ് സുധീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL