കൊടുവള്ളി: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സി. അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തും പുരസ്കാരത്തിന് അർഹമായി. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. കാർഷിക മേഖലയുടെ വികസനം, കർഷക ക്ഷേമം, കാർഷിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയിൽ നടപ്പാക്കിയ നൂതന പദ്ധതികൾ പരിഗണിച്ചാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം . കൃഷി വകുപ്പിന്റെ 2025ലെ സംസ്ഥാനതല പുരസ്കാര പട്ടികയിലാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |