കടലുണ്ടി: കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന്റെ വിദ്യാർത്ഥിക്ക് വീട്ടിലൊരു ലൈബ്രറി പദ്ധതിയുടെ ഭാഗമായി വളളിക്കുന്ന് വൈറ്റ് സ്കൂൾ മൂന്നാംക്ലാസ് വിദ്യാർത്ഥി ഹയാഇൽഹാമിന് ലൈബ്രറി ഒരുക്കി. ചാലിയം കടുക്ക ബസാറിൽ കനീശയിൽ വീട്ടിൽ വാർഡ്മെമ്പർ സി.സെബ്രീന ഉദ്ഘാടനംചെയ്തു. മുൻ ബാലാവകാശ കമ്മിഷണൻ അഡ്വ. നസീർചാലിയം പ്രഭാഷണം നടത്തി. പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റ് അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. ലുബൈന ബഷീർ,കെ.പി.അഷ്റഫ്, എം.കെ.ഹസ്സൻകോയ, താജുദീൻ കടലുണ്ടി, എ.ആർ. കുട്ടി, എ.അർഷാദ് എന്നിവർ പ്രസംഗിച്ചു. ഹയാഇൽഹാം വായനാനുഭവം പങ്കിട്ടു. സാജിത.എൻ.പി, റംല. ഇ, ഹാജിയ നസ്റിൻ കെ.പി, മുഹമ്മദ്അജിലാൻ, നൈറസൽമാൻ, അൻഷിയ മറിയം എന്നിവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി കൃഷ്ണദാസ് വല്ലാപ്പുന്നി സ്വാഗതവും റുബിയ അർഷാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |