മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതി ജനറൽബോഡി യോഗം മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വൈസ് ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരായ വി.എം. കൃഷ്ണൻകുട്ടി, ചെമ്പ്രാട്ട് കുഞ്ഞൻ, ആർ.ടി. ബാബു, ജാനകി പാറക്കോട്ട് തൊടിക എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ക്ഷേമസമിതി സെക്രട്ടറി കരണങ്ങാട്ട് ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വയോജനങ്ങളുടെ ക്ഷേമത്തിനായി മുക്കം നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ യോഗം ചർച്ച ചെയ്തു. ഭാരവാഹികളായി ഇ. സത്യനാരായണൻ (പ്രസിഡന്റ്), എ.എം അബ്ദുള്ള (വൈസ് പ്രസിഡന്റ്), കരണങ്ങാട്ട് ഭാസ്കരൻ (സെക്രട്ടറി), ബാലൻ. കെ (ജോ.സെക്രട്ടറി), പി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |