SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

സോളാർ പദ്ധതിയിൽ അന്വേഷണം വേണം

ഏറ്റുമാനൂർ: കെ.എസ്.ഇ.ബി കോടികൾ ചെലവഴിച്ചിട്ടും ഏറ്റുമാനൂരിൽ വിഭാവനം ചെയ്ത സോളാർ പദ്ധതി നടപ്പാക്കാനായില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ജനകീയ വികസനസമിതി. പദ്ധതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയെ സമീപിക്കുമെന്ന് സമിതി പ്രസിഡന്റ് ബി.രാജീവ് അറിയിച്ചു. പത്ത് വർഷം മുമ്പ് ആരംഭിച്ച പദ്ധതിക്കായി ബംഗളൂരുവിലെ ഗ്രീൻ സോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഏകദേശം രണ്ടര കോടി രൂപ നൽകിയതായാണ് സമിതിയുടെ ആരോപണം.ഏറ്റുമാനൂർ മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ മോഹൻകുമാർ മംഗലത്ത്, ജോയ് വർഗീസ്, സബീർ തായിമഠം, ടിങ്കു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL