
പുനലൂർ: തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ഇന്ന് വൈകിട്ട് 3ന് തെന്മലയിൽ എത്തുമെന്ന് സി.അജയപ്രസാദ് എം.എൽ.എ അറിയിച്ചു. പുതിയ വികസന സാദ്ധ്യതകൾക്കായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെയും തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി അധികൃതരുടെയും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ 16ന് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. പുതിയ വികസന പദ്ധതി, നിലവിലെ പ്രവർത്തനങ്ങൾ എന്നിവ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |