പരവൂർ: പരവൂർ നഗരഹൃദയത്തിൽ റോഡ് പൊട്ടിപൊളിഞ്ഞു വെള്ളകെട്ടായി മാറിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. വൺവേ സംവിധാനമുള്ള പരവൂർ-ചാത്തന്നൂർ റോഡിൽ ജംഗ്ഷന് സമീപമാണ് റോഡ് തകർന്ന് കിടക്കുന്നത്. പൊതുമരാമത്ത് റോഡിന്റെ ഭാഗത്ത് ചെറിയ രീതിയിൽ അറ്റകുറ്റപണികൾ നടത്തിയാൽ തീരുന്ന ചെറിയ കുഴിയായിരുന്ന ഭാഗം മഴക്കാലമായതോടെ തകർന്ന് വലിയ കുഴികളായി റോഡ് പൊട്ടിപൊളിഞ്ഞ് വെള്ളക്കെട്ടായ അവസ്ഥയിലാണ്. അടിയന്തരമായി മുനിസിപ്പാലിറ്റി ഇടപെട്ട് റോഡിലെ കുഴിയടച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |