വടക്കേവിള: യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എൻ.എസ്.എസ് യൂണിറ്റ് നമ്പർ 151 ന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് ആശ്വാസം എത്തിച്ചു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എൻ.എസ്.എസ് കൊല്ലം, പത്തനംതിട്ട റീജിയൻ പ്രാദേശിക ദുരിതാശ്വാസ ശേഖരണ വാഹനത്തിന് സാധനങ്ങൾ കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.എൽ.രാഗ് ഫ്ലാഗ് ഓഫ് നടത്തി. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. അഞ്ചു ജോർജ്, പ്രൊഫ. മുഹമ്മദ് മാലിക്, വോളണ്ടിയർ സെക്രട്ടറിമാരായ ഫാത്തിമ നാസർ, വിശ്വഗിരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |