ചാത്തന്നൂർ: ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ചാത്തന്നൂർ പട്ടണത്തിന്റെ വികസനത്തിനായി കൊട്ടിയം, പരവൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന മുഴുവൻ സ്വകാര്യ ബസുകളും ചാത്തന്നൂർ പട്ടണത്തിലെത്തി തിരികെ പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. ബി.ബി.ഗോപകുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം നൽകിയത്. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പരവൂർ പ്രദേശത്തേക്കും ഓയൂർ വഴി കൊട്ടാരക്കര ഭാഗത്തേക്കും ഓർഡിനറി സർവീസുകൾ ആരംഭിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |