
ആലപ്പുഴ: ഓണത്തിന് പൊതുജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച 'സേഫ് ഓണം' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജി.സുധാകരൻ എം.എൽ.എ നിർവഹിച്ചു. ഭക്ഷ്യവ്യാപാരികൾ, ഭക്ഷ്യനിർമ്മാതാക്കൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ സുബിമോൾ വൈ.ജെ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ജിഷരാജ്, നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.ചിത്ര, മേരി തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.ഫുഡ് സേഫ്റ്റി ഓഫീസർമാരായ എം.ഹേമാംബിക, എം. മീരാദേവി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |