SignIn
Kerala Kaumudi Online
Monday, 10 August 2026 4.53 AM IST

തദ്ദേശ ജനതയുടെ അറിവുകൾ സംരക്ഷിക്കണം

vd

കൊച്ചി: ലോക ജനസംഖ്യയുടെ ആറു ശതമാനത്തോളം വരുന്ന തദ്ദേശ ജനതയുടെ പ്രാചീന അറിവുകളെ സംരക്ഷിക്കുകയും, പുതിയ കാലഘട്ടവുമായി സംയോജിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗോത്രവർഗ മേഖലയിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി പട്ടികവർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പദ്ധതികൾ രൂപീകരിക്കും. പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും കൂടുതൽ ധനസഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള സർവീസ് പോർട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മന്ത്രി കെ.എ. തുളസി അദ്ധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് സ്വാഗതം ആശംസിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, പട്ടികവർഗ ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു, വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA