
ആലുവ: കേരളത്തിലെ സ്റ്റാമ്പ് വെണ്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഇ-സ്റ്റാമ്പിംഗ് ഉൾപ്പെടെ രജിസ്ട്രേഷൻ മേഖലയിലും സ്റ്റാമ്പ് മേഖലയിലും കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കും. സ്റ്റാമ്പ് വെണ്ടർമാരുടെ വിൽപ്പന പരിധി മൂന്ന് ലക്ഷമായി ഉയർത്തിയത് യു.ഡി എഫ് സർക്കാർ സ്റ്റാമ്പ് വെണ്ടർ മേഖലയ്ക്ക് നൽകിയ പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആലുവ ടൗൺഹാളിൽ ആൾ കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ദേവസ്യ അദ്ധ്യക്ഷനായി.
ഭാരവാഹികളായി പി.വി. ഹരിദാസ് (രക്ഷാധികാരി), കെ.ജെ. ദേവസ്യ (പ്രസിഡന്റ്), പി.കെ. എസ്. തങ്ങൾ, ഗോപി നാഥൻ, ബി. മോഹനൻകുമാർ, എം. ആർ. പത്മനാഭൻ (വൈസ് പ്രസിഡന്റുമാർ), എൻ. കെ. അബ്ദുൽ നാസർ (ജനറൽ സെക്രട്ടറി), രമ്യ ബാലസുബ്രഹ്മണിയൻ, കെ.ജി. വിജയകുമാർ, ശിവശങ്കരൻ നായർ, വിനോദ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ടി.സി. പ്രഭാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |