
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്താൽ സി.ബി.എസ്.ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി വീണ്ടും പരീക്ഷ എഴുതാൻ അവസരം. ഇതിനായി 26ന് മുമ്പ് അപേക്ഷിക്കണം. പുതിയ പരീക്ഷാഫലം അന്തിമമായിരിക്കും. പ്രൈവറ്റ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീടറിയിക്കും. ഫീസ് ഈടാക്കില്ല. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ മാത്രമാണ് പരീക്ഷ. ഇവിടങ്ങളിലെ മുൻ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |