
കൊച്ചി: തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ (R.C.C) ഓങ്കോളജി നഴ്സിംഗിൽ പോസ്റ്റ് ബേസിക് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ഒരു വർഷമുള്ള കോഴ്സിന് പ്രതിമാസം 15,000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. പ്ലസ് ടു (സയൻസ്)/ ബി.എസ്‌സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ജയിച്ചവർക്ക് അപേക്ഷിക്കാം, ഉയർന്ന പ്രായ പരിധി 35. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. കോഴ്സ് ഫീസ് 25,000 രൂപ. താത്പര്യമുള്ളവർ www.rcctvm.gov.in വഴി ഒക്ടോബർ 3ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് തപാലിൽ ഡയറക്ടർ, ആർ.സി.സി, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ഒക്ടോബർ 9ന് മുമ്പ് അയക്കണം.
2. ബയോഡൈവേഴ്സിറ്റിയിൽ ഗവേഷണം
കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഫെല്ലോഷിപ്പോടെ ഡോക്ടറേറ്റ് ചെയ്യാനവസരം. ജൈവവൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഗവേഷണം നടത്തേണ്ടത്. 55 ശതമാനം മാർക്കോടെ ലൈഫ് സയൻസ്/ ബോട്ടണി/ സുവോളജി/അഗ്രിക്കൾച്ചർ/ ഫിഷറീസ്/ ഫോറസ്ട്രി/ എൻവയൺമെന്റൽ സയൻസ്/ സോഷ്യോളജി/ മറൈൻ ബയോളജി/ ഇക്കണോമിക്സ്/ ലാ/ ബിസിനസ് മാനേജ്മെന്റ്/ വിഷയങ്ങളിൽ മാസ്റ്റേഴ്സും നിർദിഷ്ട വിഷയത്തിൽ പിഎച്ച്.ഡിയുള്ളവർക്കും അപേക്ഷിക്കാം. keralabiodiversity.orgൽ ഒക്ടോബർ 15ന് മുമ്പ് അപേക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |