
തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു. പി. എസ് (കാറ്റഗറി നമ്പർ 520/2025-പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് ( 676/2025- പട്ടികജാതി) എന്നീ തസ്തികകളിലേക്ക് 25ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (667/2025-ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് 25ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു. പി. എസ് ( 521/2025-പട്ടികവർഗ്ഗം) തസ്തികയിലേക്ക് 25 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിലും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ. പി. എസ് (522/2025-ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് 25ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (348/2025-പട്ടികവർഗം) തസ്തികയിലേക്ക് 25ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |