
അടിസ്ഥാന ജനവിഭാഗങ്ങളോടും മത്സ്യത്തൊഴിലാളികളോടും കർഷക തൊഴിലാളികളോടും നിഷേധാത്മകമായ നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ പ്രസ്താവന മന്ത്രി നടത്തി. മുതലപ്പൊഴിയിലും, വിഴിഞ്ഞത്തും, നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകുന്നത് മൂലം കുടുംബം അനുഭവിക്കുന്ന ദുഃഖവും, നാട്ടിലെ രോഷവും കാണുന്നില്ല. ഫിഷറീസ് മന്ത്രി എവിടെയെന്ന് ചോദിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പല അപകടങ്ങളിലായി മുൻപും തൊഴിലാളികളെ കാണാതായിട്ടുണ്ട്. എന്നാൽ, അത്തരം സന്ദർഭങ്ങളിലൊക്കെ സർക്കാർ എന്ത് നിലപാടെടുത്തു എന്നതാണ് പ്രധാനം. ശാശ്വത പരിഹാര നടപടി ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും അടിയന്തര നടപടി ഒരു നിമിഷം വൈകാതെ ചെയ്യുകയുമാണ് വേണ്ടത്. എട്ട് ദിവസം പിന്നിട്ടിട്ടും ഈ മൂന്ന് പ്രദേശത്തും പരാതി പരിഹരിക്കാൻ സർക്കാരിനായിട്ടില്ല.
ടി.പി.രാമകൃഷ്ണൻ
എൽ.ഡി.എഫ് കൺവീനർ.
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്നത് സർക്കാർ നിർദ്ദേശമല്ല. ഈ നിർദ്ദേശം രാജ്ഭവനിൽ നിന്നാണ് വന്നത്. ചീഫ് സെക്രട്ടറി ഇത് കൈമാറുകയാണ് ചെയ്തത്. വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. സവർക്കറെ പുകഴ്ത്തിയ ഫ്രീഡം ക്വിസ് പരിപാടിയും ചോദ്യവും വിദ്യാഭ്യാസ വകുപ്പിന്റേതല്ല. ചോദ്യാവലി തയ്യാറാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയുണ്ടാകും. പി.എം ശ്രീ വിഷയത്തിൽ മന്ത്രിസഭ ഉപസമിതി രണ്ടുതവണ സിറ്റിംഗ് നടത്തി. കഴിഞ്ഞ ദിവസം നിശ്ചയിച്ച യോഗം മഴക്കെടുതി മൂലം ചേരാനായില്ല.
എൻ.ഷംസുദ്ദീൻ
വിദ്യാഭ്യാസമന്ത്രി
ദുരന്ത നിവാരണം പൂർണ പരാജയം
ദുരിതത്തിലായ നൂറിലധികം തീരദേശ കുടുംബങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം, മരുന്ന്, ഭക്ഷണം തുടങ്ങി ഒന്നുമില്ല.
ഒരു ഗവൺമെൻ്റുണ്ടോ, ഉണ്ടെങ്കിൽ എവിടെ, എന്തു ചെയ്തു എന്നാണ് ദുരിതബാധിതർ ചോദിക്കുന്നത്. ദുരന്ത നിവാരണ സംവിധാനം സമ്പൂർണ പരാജയമാണ്. മുന്നറിയിപ്പ് സംവിധാനത്തെയും, ദുരന്ത നിവാരണ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണം. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന സംവിധാനങ്ങളുണ്ടായിട്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല. ദുരിതത്തിലായ തീരദേശ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായം അടിയന്തരമായി നൽകണം. മത്സ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കണം. കുടുംബങ്ങളുടെ വേദന മനസിലാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ വീടുകളിലെത്തണം.
ബിനോയ് വിശ്വം.
സി.പി.ഐ സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |