
രാഹുൽ ഗാന്ധിക്ക് ഒളിയമ്പ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) കോൺഗ്രസിനേക്കാൾ യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്നെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ചോദ്യപേപ്പർ ചോർച്ചയിലടക്കം പാറ്റകൾക്ക് മുമ്പ് കോൺഗ്രസ് രംഗത്തിറങ്ങി. പക്ഷേ, പാറ്റകൾക്ക് കിട്ടിയ സ്വീകാര്യത കോൺഗ്രസിന് കിട്ടിയില്ല. ഇതിൽ ആത്മപരിശോധന നടത്തണമെന്നും രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയെ സൂചിപ്പിച്ച് തരൂർ ഒളിയമ്പെയ്തു.
മുംബയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു തരൂർ. ആത്മപരിശോധനയ്ക്ക് ഇതു നല്ല അവസരമാണ്. ജെൻസികളെ കേൾക്കുന്നതിൽ പരാജയപ്പെട്ടോ? അവരുടെ പൾസ് തിരിച്ചറിഞ്ഞില്ലേ? യുവജനങ്ങളുമായി നേതാക്കൾ അടുത്തിടപഴകണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ജെൻസികളുടെ പങ്ക് തള്ളിക്കളയാവുന്നതല്ല. 2029ലെ പൊതുതിരഞ്ഞെടുപ്പിൽ ജെൻസി വോട്ട് നിർണായകമാകും.
ജന്തർ മന്ദർ സമരം ബി.ജെ.പിക്കും മുന്നറിയിപ്പാണ്. ബീഹാർ ഉപതിരഞ്ഞെടുപ്പിലെ തോൽവി ഉദാഹരണം. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിക മാറുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി നിയമവും വിദ്യാർത്ഥി സമരമുണ്ടാക്കിയ രാഷ്ട്രീയ പ്രതിഫലനമാണെന്നും തരൂർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |