
ന്യൂഡൽഹി: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്ന ശുദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഡൽഹി മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനച്ചടങ്ങിലെ വാക്കുകൾ വളച്ചൊടിച്ചെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡൽഹിയിൽ ഗ്ലോബൽ നായർ സമാജവും എൻ.എസ്.എസ് ഡൽഹിയും സംയുക്തമായി സംഘടിപ്പിച്ച ആഗോള നായർ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പെരുന്നയിൽ ശുദ്ധീകരണം വരുത്തണം എന്ന് പറഞ്ഞിട്ടില്ല. അതു വളച്ചൊടിച്ചു. 'ശുദ്ധി' എന്ന വാക്കുപോലും തെറ്റിദ്ധരിക്കപ്പെട്ടു. വക്രസൃഷ്ടിയാക്കുന്ന ചില മാദ്ധ്യമങ്ങളുടെ രീതിയാണ് കാരണം. എൻ.എസ്.എസ് പരിപാടിയിൽ ഇനി എഴുതി തയ്യാറാക്കിയ പ്രസംഗമേ നടത്തൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം, തയ്യാറാക്കിയ പ്രസംഗം വായിച്ചു. സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഊർജ സഹമന്ത്രി ശ്രീപദ് യെശോനായക് വിദ്യാധിരാജോത്സവത്തിന് തുടക്കം കുറിച്ചു. ധാർമ്മികാചാര്യൻ ഡോ. മോഹൻജി അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീ വിദ്യാധിരാജ വിദ്യാപീഠം പാഠ്യപദ്ധതി ഫരിദാബാദ് അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ സ്വാമി നിജാമൃതാനന്ദ പുരി നിർവഹിച്ചു. ഗ്ളോബൽ എൻ.എസ്.എസ് ചെയർമാൻ എസ്.എസ്.എസ് നായർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |