SignIn
Kerala Kaumudi Online
Monday, 21 September 2026 2.16 AM IST

ആശുപത്രി അപ്പോയിന്റ്മെന്റ് തട്ടിപ്പ്; ജാഗ്രത വേണം

g

തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾ ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് വ്യാജ എ.പി.കെ ആപ്ലിക്കേഷനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലീസ്.

ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി 'ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ്' എന്ന പേരിൽ വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (എ.പി.കെ) ഫയലുകൾ അയച്ചുകൊടുക്കും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യും.

രഹസ്യവിവരങ്ങൾ,ഒ.ടി.പി,യു.പി.ഐ സേവനങ്ങൾ എന്നിവ ചോർത്തി സാമ്പത്തിക ഇടപാടുകൾ നടത്തും. ഫോൺ പേ,ഗൂഗിൾ പേ തുടങ്ങിയ യു.പി.ഐ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടും. ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും സാദ്ധ്യതയുണ്ട്. യു.പി.ഐ ലൈറ്റ് സജീവമാക്കിയ ഫോണുകളിൽ,പരിധിക്കുള്ളിലുള്ള ചെറിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക ഒ.ടി.പി ആവശ്യമായി വരാറില്ല. 1,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ വ്യാജഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുത്.

തട്ടിപ്പുകളിൽ പെടാതിരിക്കാൻ സ്ഥാപനങ്ങളുടെ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം സ്ഥിരീകരിക്കണം.അപ്പോയിന്റ്മെന്റ് ബുക്കിംഗ്,കെ.വൈ.സി,റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്. തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പരാതി നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA