SignIn
Kerala Kaumudi Online
Sunday, 20 September 2026 5.12 PM IST

'സിപിഎം തകർന്നാൽ കേരളം ബിജെപി ഭരിക്കും, ജെൻസി കുട്ടികളിൽ വർഗീയത കുത്തിവയ്‌ക്കാനാകില്ല'

paul-zacharia
സക്കറിയ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവിയും യുവതലമുറയ്‌ക്ക് രാഷ്‌ട്രീയത്തോടുള്ള കാഴ്‌ചപ്പാടും തുറന്നുപറഞ്ഞ് പ്രമുഖ എഴുത്തുകാരൻ സക്കറിയ. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ നിലവിൽ മൂന്ന് ബിജെപി എംഎൽഎമാരുണ്ട്. ബിജെപി കേരളം ഭരിക്കാൻ സാദ്ധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അത് സിപിഎമ്മിന്റെ ഭാവിയെ ആശ്രയിച്ചിരിക്കും എന്നായിരുന്നു സക്കറിയയുടെ മറുപടി.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ പാർട്ടിയാണ് സിപിഎം. ഭരണം നഷ്‌ടപ്പെട്ടതോടെ മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കെതിരെ താഴേത്തട്ടിലുള്ള അണികൾ പോലും രംഗത്തെത്തി. തോൽവി അവലോകന യോഗങ്ങളിലും അവർ എതിർപ്പ് തുറന്നുപറഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടി പിരിച്ചുവിടുകയോ തകരുകയോ ചെയ്‌താൽ അണികൾ ചിതറിപ്പോകാൻ സാദ്ധ്യതയുണ്ട്.

ഇങ്ങനെ പാർട്ടി വിടുന്നവർ ഒരിക്കലും കോൺഗ്രസിൽ ചേരില്ല. അവിടെ അവർക്ക് അഭയസ്ഥാനമില്ല. സമാനമായ മറ്റൊരു ഹിന്ദു പാർട്ടി എന്ന നിലയിൽ സ്വാഭാവികമായും അവർ ബിജെപിയിലേക്കാകാം പോകുന്നത്. എന്നാൽ, സിപിഎം തകരും എന്നല്ല പറയുന്നത്. ചിലപ്പോൾ അവർ തിരിച്ചുവരവ് നടത്തിയേക്കാമെന്നും സക്കറിയ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ സ്‌കൂളുകളിൽ കുട്ടികളിൽ വർഗീയചിന്തകൾ കുത്തിവയ്‌ക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും സക്കറിയ പറഞ്ഞു. മൊബൈൽ ഫോണുകളുടെ സ്വാധീനമാണ് ഇവിടുത്തെ കുട്ടികളെ നയിക്കുന്നത്. വർഗീയവാദികൾ എന്തുതന്നെ പറഞ്ഞാലും അതിനെയെല്ലാം മറികടക്കാൻ മൊബൈൽ ഫോണുകളിലൂടെ ലഭിച്ച അറിവുകൾകൊണ്ട് അവർക്ക് സാധിക്കുന്നു.

ഇത്തരം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലും സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഈ കുട്ടികൾക്കുണ്ട്. എന്നിരുന്നാലും ജെൻസി കുട്ടികൾക്ക് കാര്യമായ രാഷ്‌ട്രീയബോധമുണ്ടെന്ന് തോന്നുന്നില്ല. അവർ ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അവർ രാഷ്‌ട്രീയ ബോധമുള്ളവരാണെന്നും സക്കറിയ പറഞ്ഞു.

English Summary

Prominent writer Paul Zacharia discussed Kerala's political landscape, stating BJP's future potential largely depends on the CPM's trajectory. He suggested if the CPM falters, its cadres might gravitate towards the BJP. Zacharia also noted Kerala youth, influenced by mobile phones, possess critical thinking to resist communalism, though he questioned their deeper political consciousness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAUL ZACHARIA, PAUL ZACHARIA INTERVIEW, PAUL ZACHARIA GENZ, PAUL ZACHARIA BJP KERALA, KERALA BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA