
കാഞ്ഞങ്ങാട്: പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി പ്രാണവായുവിനായി പിടഞ്ഞ വൃദ്ധ മരണത്തിനു കീഴടങ്ങി. വെള്ളിക്കോത്ത് അടോട്ട് കൂലോത്ത് വളപ്പിൽ പണിക്കർ വീട് തറവാട്ടിലെ ചീരുവമ്മ (98) ആണ് മരിച്ചത്.
മൂന്നുമാസമായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്ന ചീരുവമ്മ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പവർക്കട്ടിൽ ഏറെ നേരം ഓക്സിജൻ ലഭിക്കാതെ മരണത്തോട് മല്ലിട്ട ചീരുവമ്മ ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഭർത്താവ്: പരേതനായ അമ്പു. മകൻ: കെ.വി ഭാസ്‌കരൻ. മരുമകൾ: വെള്ളച്ചി. സഹോദരങ്ങൾ: പരേതരായ കണ്ണൻ കാരണവർ, ചിരുതക്കുഞ്ഞി, കെ.വി കുഞ്ഞമ്പു, കുഞ്ഞിരാമൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |