SignIn
Kerala Kaumudi Online
Saturday, 08 August 2026 4.20 AM IST

11വർഷത്തിനിടെ കടലിൽ പൊലിഞ്ഞത് 469 ജീവൻ

ss

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 11 വർഷത്തിനുള്ളിൽ കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ. 160 പേരെ കാണാതായി. ഈ കാലയളവിൽ 47,​773 പേരെ രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പ് പുറത്തുവിട്ട കണക്കാണിത്.

കടലിലിലെ അപകട മരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വർദ്ധിച്ചു. 2023-24ൽ 54 പേർ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തു. 2024-25ൽ മരണം 49 ആയി. 8 പേരെ കാണാതായി. 2025-26ൽ മരണസംഖ്യ 55 ആയുയർന്നു. 3 പേരെ കണ്ടെത്താനുമായില്ല. ഓഖി ദുരന്തമുണ്ടായ 2017-18ലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് (79). 29 പേരെ കാണാതാകുകയും ചെയ്തു. 2025-26ലായിരുന്നു രക്ഷാപ്രവർത്തനം കൂടുതൽ നടന്നത്. 560 ദൗത്യങ്ങളിലൂടെ രക്ഷിച്ചത് 6556 പേരെയാണ്.

രക്ഷാപ്രവർത്തനം

ഊർജ്ജിതമാക്കണം
 കാലാവസ്ഥാവ്യതിയാനം കാരണം അടിക്കടി ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും രൂപപ്പെട്ട് കടൽ പ്രക്ഷുബ്ദ്ധമാകുന്നുണ്ട്. അപകടം കൂടാൻ കാരണമിതാണ്

 തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA