SignIn
AUTHOR
Wednesday, 05 August 2026 10.50 AM IST
S Shajilal

S Shajilal

SENIOR REPORTER
Role Reporter
Expertise വൈദ്യുതി, പരിസ്ഥിതി, കാലാവസ്ഥ, ജലവിഭവം, ഫിഷറീസ്

Biography

2000 മുതൽ മാദ്ധ്യമരംഗത്ത്. 2002 മുതൽ 2026 ജനുവരി വരെ മാദ്ധ്യമം പത്രത്തിൽ പ്രവർത്തിച്ചു. കോഴിക്കോട്, തിരുവനന്തപുരം എഡിറ്റോറിയൽ ഡസ്‌കുകളിലും കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും ജോലി ചെയ്തിട്ടുണ്ട്. വൈദ്യുതി, പരിസ്ഥിതി, കാലാവസ്ഥ, ജലവിഭവം, ഫിഷറീസ് ബീറ്റുകളിൽ താൽപര്യം. ചരിത്രസംബന്ധിയായ വിഷയങ്ങളിൽ ഫീച്ചറുകൾ വാരാന്ത്യപതിപ്പുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 11 മുതൽ കേരള കൗമുദി തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ. വൈദ്യുതി, ജലവിഭവം, പരിസ്ഥിതി-കാലാവസ്ഥ, ഫിഷറീസ് ബീറ്റുകളുടെ ചുമതല.

Articles By Author

വ്യവസ്ഥ ഒഴിവാക്കി: ആശമാർക്ക് ഇനി മുഴുവൻ ഓണറേറിയം

വ്യവസ്ഥ ഒഴിവാക്കി: ആശമാർക്ക് ഇനി മുഴുവൻ ഓണറേറിയം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആശാ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം പൂർണമായും ലഭ്യമാക്കുന്നതിനായി പെർഫോമൻസ് ഇൻസെന്റീവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കി.

വീണ്ടും ചക്രവാതച്ചുഴി: ശനിയാഴ്ച വരെ കനത്ത മഴ

വീണ്ടും ചക്രവാതച്ചുഴി: ശനിയാഴ്ച വരെ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആയുഷ് സർവകലാശാല; 
കരട് ബില്ലിന് നാലംഗസമിതി

ആയുഷ് സർവകലാശാല; കരട് ബില്ലിന് നാലംഗസമിതി

തിരുവനന്തപുരം : സംസ്ഥാനത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളിലെ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ, ഔഷധ വികസനം തുടങ്ങിയവയെ ഏകോപിപ്പിച്ച് കേരള ആയുഷ് സർവകലാശാല സ്ഥാപിക്കും.

മഴ: കെ.എസ്.ഇ.ബിയ്ക്ക് 
നഷ്ടം 25.43 കോടി

മഴ: കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം 25.43 കോടി

തിരുവനന്തപുരം: അതിതീവ്ര മഴയിൽ കെ.എസ്.ഇ.ബി വൈദ്യുതി വിതരണ ശൃംഖലയ്ക്ക് പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം 25.43 കോടിയുടെ നഷ്ടം. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. ഇതിൽ 63676 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇനിയും പുന:സ്ഥാപിക്കാനുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ
പരിഹരിക്കാൻ അടിയന്തര ഇടപെടൽ

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം. ഇന്നലെ രാവിലെ എസ്.എ.ടി ആശുപത്രിൽ നടന്ന പൊതുപരിപാടിക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി പേരൂർക്കടയിലേക്ക് പുറപ്പെടുകയായിരുന്നു.

തോരാപ്പെയ്ത്ത്  3 ഇരട്ടിയിലേറെ

തോരാപ്പെയ്ത്ത് 3 ഇരട്ടിയിലേറെ

തിരുവനന്തപുരം: 3 ദിവസത്തിനിടെ സംസ്ഥാനത്ത് ലഭിച്ച മഴ, പ്രതീക്ഷിച്ചതിനേക്കാൾ 3 ഇരട്ടിയിലേറെ. 55.4 മി.മീ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 184.2 മി.മീ. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും 60 ശതമാനത്തിലധികം. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ. 40 മി.മീ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 253.2 മി.മീ; 6 ഇരട്ടിയിലധികം. സ്ഥിതി പ്രളയസമാനമായി.

കുടിവെള്ള വിതരണം:
പരാതികൾ പരിഹരിക്കും

കുടിവെള്ള വിതരണം: പരാതികൾ പരിഹരിക്കും

സംസ്ഥാനത്ത് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.

108 ആംബുലൻസിൽ അംഗീകൃത 
നഴ്‌സുമാർ മാത്രം: മന്ത്രി

108 ആംബുലൻസിൽ അംഗീകൃത നഴ്‌സുമാർ മാത്രം: മന്ത്രി

108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരായി അംഗീകൃത നഴ്‌സുമാരെ മാത്രമേ നിയമിക്കൂവെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ഷീ സ്‌കൂട്ടർ:അപേക്ഷ 
ക്ഷണിച്ച് ഫിഷറീസ് വകുപ്പ്

ഷീ സ്‌കൂട്ടർ:അപേക്ഷ ക്ഷണിച്ച് ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളി വനിതകൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതി ഉടൻ. ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ 1 ലക്ഷം രൂപ സബ്‌സിഡി നൽകുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ഗവ .നഴ്‌സിംഗ് 
കോളേജുകളിൽ 22 
അദ്ധ്യാപക തസ്തിക

ഗവ .നഴ്‌സിംഗ് കോളേജുകളിൽ 22 അദ്ധ്യാപക തസ്തിക

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ 5 വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 22 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തവിറക്കി.

പകർച്ചവ്യാധി: 
ജാഗ്രതവേണമെന്ന്  
മന്ത്രി മുരളീധരൻ

പകർച്ചവ്യാധി: ജാഗ്രതവേണമെന്ന് മന്ത്രി മുരളീധരൻ

തിരുവനന്തപുരം: മഴ രൂക്ഷമായതോടെ പകർച്ചവ്യാധി പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എ.ടി ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ആവശ്യമായ മരുന്നുകൾ ആരോഗ്യ വകുപ്പ് കരുതിയിട്ടുണ്ട്. നിലവിൽ ആശങ്കയില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധക്കുറവ് നിലനിൽക്കുന്നുണ്ട്. അത്തരം കുടുംബങ്ങളിൽ ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി.

നിറുത്തിയിട്ടിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ  തീപിടിത്തം

നിറുത്തിയിട്ടിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ തീപിടിത്തം

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു.

മഴതുണച്ചു; വൈദ്യുതി 
ഉപഭോഗം കുറഞ്ഞു

മഴതുണച്ചു; വൈദ്യുതി ഉപഭോഗം കുറഞ്ഞു

തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം.

മഴയുടെ ശക്തികുറയും; 
വീണ്ടും സജീവമാകും

മഴയുടെ ശക്തികുറയും; വീണ്ടും സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴയുടെ ശക്തി കുറയും. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് മാത്രമാണ് സാദ്ധ്യത. മഴ സജീവമാക്കുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. വെളളിയാഴ്ചയോടെ മഴ വീണ്ടും കനത്തേയ്ക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദമാണ് കാരണം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരംവരെ തീരദേശന്യൂനമർദ്ദപാത്തിയും വടക്കൻ കർണ്ണാടകയിൽനിന്ന് കന്യാകുമാരിവരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. വ്യാഴാഴ്ചവരെ നേരിയതോ മിതമായതോ ആയ മഴ സാദ്ധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കനത്ത മഴ പെയ്തിട്ടും സംസ്ഥാനത്തെ 'മഴക്കുറവ്' മാറിയിട്ടില്ല. കാലവർഷം ആരംഭിച്ചതു മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മഴക്കുറവ് 26 ശതമാനമാണ്. 1341.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 992.8 മി.മീ മഴ മാത്രം. വയനാട് 50 ശതമാനവും ഇടുക്കിയിൽ 48 ശതമാനമാവുമാണ് പ്രതീക്ഷിച്ച മഴയിൽ കുറവ്.

അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് നിർബന്ധമാക്കി 
ടാങ്കർ കുടിവെള്ളത്തിന് 
ചെലവേറും

അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് നിർബന്ധമാക്കി ടാങ്കർ കുടിവെള്ളത്തിന് ചെലവേറും

തിരുവനന്തപുരം: ടാങ്കർ ലോറിയിലൂടെ കുടിവെള്ള വിതരണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് നിർബന്ധമാക്കി വാട്ടർ അതോറിട്ടി. ഇതോടെ തദ്ദേശസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും വാട്ടർ അതോറിട്ടി ഫില്ലിംഗ് പോയന്റുകളിൽ നിന്നും ടാങ്കറിൽ ശേഖരിച്ച് വിതരണം ചെയ്യുന്ന വെള്ളത്തിന് ചെലവേറും.

വൈദ്യുതി കണക്ഷൻ നിരക്ക് 
പരിഷ്‌കാരത്തിൽ ആശങ്ക

റെഗുലേറ്ററി കമ്മിഷന്
ഉപഭോക്താക്കളുടെ പരാതി

വൈദ്യുതി കണക്ഷൻ നിരക്ക് പരിഷ്‌കാരത്തിൽ ആശങ്ക റെഗുലേറ്ററി കമ്മിഷന് ഉപഭോക്താക്കളുടെ പരാതി

തിരുവനന്തപുരം: വൈദ്യുതി കണക്ഷന് ഈടാക്കുന്ന നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പല നിർദ്ദേശങ്ങളും അശാസ്ത്രീയമെന്ന് വിമർശനം.

മരണാനന്തര അവയവദാനം: 
കേരളത്തിന് പുരസ്‌കാരം

മരണാനന്തര അവയവദാനം: കേരളത്തിന് പുരസ്‌കാരം

തിരുവനന്തപുരം: മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം കേരളത്തിന്.

ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം

ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം

തിരുവനന്തപുരം: ലോക ശ്വാസകോശാർബുദ ദിനത്തോടനുബന്ധിച്ച് കിംസ്‌ഹെൽത്ത് ക്യാൻസർ സെന്ററും തൂഫാൻ പദ്ധതിയുമായി സഹകരിച്ച് നടന്ന 'ബീറ്റ് ദ ഫ്യൂംസ്' ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം

എന്തുകൊണ്ട് പി.എം ശ്രീ നടപ്പാക്കരുത്

എന്തുകൊണ്ട് പി.എം ശ്രീ നടപ്പാക്കരുത്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നുവെന്നും അതിലൂടെ വലിയ രീതിയിൽ കേന്ദ്രഫണ്ട് ലഭിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണമായും അസത്യവുമാണ്.

മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരും. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,

പാറ്റൂർ അപകടം: പ്രശാന്തിന്റെ
കാൽ തുന്നിച്ചേർക്കാനായില്ല

പാറ്റൂർ അപകടം: പ്രശാന്തിന്റെ കാൽ തുന്നിച്ചേർക്കാനായില്ല

തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം വൈകിട്ട് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മലയിൻകീഴ് മച്ചേൽ ഉദയാനിവാസിൽ പ്രശാന്ത് കുമാറിന്റെ (45) അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല.

വിലകുറഞ്ഞ മദ്യം മുന്തിയ ഇനമാക്കി വില്പന; പ്രതി പിടിയിൽ

വിലകുറഞ്ഞ മദ്യം മുന്തിയ ഇനമാക്കി വില്പന; പ്രതി പിടിയിൽ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി എസെൻസു മറ്റും ചേർത്ത് മുന്തിയ ഇനം മദ്യമാക്കി വില്പന നടത്തിവന്ന യുവാവ് പിടിയിൽ.

ഗോഡൗണുകളിൽ നശിക്കുന്നു,​ 50 കോടിയുടെ സൗജന്യ മരുന്ന് , 
അന്വേഷിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം

ഗോഡൗണുകളിൽ നശിക്കുന്നു,​ 50 കോടിയുടെ സൗജന്യ മരുന്ന് , അന്വേഷിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം

സർക്കാർ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ശസ്ത്രക്രിയ സാമഗ്രികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നശിക്കുന്നു.

ഇനി അവരെ വ്യാജ
ഡോക്ട‍റെന്ന് വിളിക്കരുത്...

ഇനി അവരെ വ്യാജ ഡോക്ട‍റെന്ന് വിളിക്കരുത്...

ആയുർവേദ, സിദ്ധ, യൂനാനി ഡോക്ടർമാർക്ക് ആശ്വാസം

ലക്ഷ്യം ഹെപ്പറ്റൈറ്റിസ് മുക്ത
സംസ്ഥാനം: മന്ത്രി മുരളീധരൻ

ലക്ഷ്യം ഹെപ്പറ്റൈറ്റിസ് മുക്ത സംസ്ഥാനം: മന്ത്രി മുരളീധരൻ

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് രോഗം തുടച്ചുനീക്കുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

വീഴ്ചകളെ ന്യായീകരിക്കില്ല: ആരോഗ്യമന്ത്രി

വീഴ്ചകളെ ന്യായീകരിക്കില്ല: ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിന്റെ സിസ്റ്റത്തിലുള്ള വീഴ്ചകളെ ന്യായീകരിക്കില്ലെന്നും അടിയന്തരമായ നടപടികളാണ് പരിഹാരമെന്നും മന്ത്രി കെ.മുരളീധരൻ.

സംസ്ഥാനത്ത്   കാലവർഷം   സജീവമാകും,​ ആഗസ്റ്റ് 2 വരെ പരക്കെ മഴയ്ക്ക്  സാദ്ധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമാകും,​ ആഗസ്റ്റ് 2 വരെ പരക്കെ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർബലമായി തുടരുന്ന കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകും.

ഒരുവർഷത്തിനിടെ ഡ്രെയിനേജ് 
പൈപ്പ് പൊട്ടിയത് 8 തവണ

ഒരുവർഷത്തിനിടെ ഡ്രെയിനേജ് പൈപ്പ് പൊട്ടിയത് 8 തവണ

തിരുവനന്തപുരം: വാട്ടർ അതോറിറ്റി പാറ്റൂർ സിവറേജ് സബ് ഡിവിഷനുകീഴിൽ ഒരു വർഷത്തിനിടെ പൈപ്പ് പൊട്ടിയത് 8 തവണ.അടിക്കടി പൈപ്പ് പൊട്ടുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നഗരത്തിലെ മലിനജലനീക്കത്തെ ബാധിക്കുന്നതിനൊപ്പം രൂക്ഷമായ ഗതാഗതക്കുരിക്കിനും ഇടയാക്കുന്നു.പൈപ്പ് പൊട്ടുമ്പോൾ ഈ ഭാഗം ആഴത്തിൽ കുഴിച്ചാണ് അറ്റകുപ്പണി നടത്തുന്നത്.

കെ. കരുണാകരൻ മെഡി. കോളേജിൽ 
അടുത്തവർഷം 100 സീറ്റിൽ പ്രവേശനം

കെ. കരുണാകരൻ മെഡി. കോളേജിൽ അടുത്തവർഷം 100 സീറ്റിൽ പ്രവേശനം

തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളേജിൽ അടുത്ത അദ്ധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 
200 മെഗാവാട്ട് വാങ്ങാം

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 200 മെഗാവാട്ട് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം. സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി. പകൽ 200 മെഗാവാട്ടും രാത്രിയിൽ നാലുമണിക്കൂർ 100 മെഗാവാട്ടും വൈദ്യുതി ബാറ്ററി എനർജി സ്റ്റോറേജിൽ (ബെസ്) നിന്ന് ലഭിക്കും.

ഒറ്റപ്പെട്ട മഴയ്ക്ക് 
സാദ്ധ്യത

ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിലാണ് സാദ്ധ്യത കൂടുതൽ. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതിചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. കിഴക്കൻ

ബോൺ ആൻഡ് ജോയിന്റ് 
ഹെൽത്ത് വാക്കത്തോൺ

ബോൺ ആൻഡ് ജോയിന്റ് ഹെൽത്ത് വാക്കത്തോൺ

തിരുവനന്തപുരം: ബോൺ ആൻഡ് ജോയിന്റ് ഹെൽത്ത് വാക്കത്തോൺ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ബോൺ ആൻഡ് ജോയിന്റ് ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഓർത്തോപീഡിക് സൊസൈറ്റി (ടി.ഒ.എസ്), കേരള ഓർത്തോപീഡിക് അസോസിയേഷൻ (കെ.ഒ.എ),ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ (ഐ.ഒ.എ) എന്നിവരുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

മാനസികാരോഗ്യ കേന്ദ്രം 
 പോരായ്മകൾ പരിഹരിക്കും

മാനസികാരോഗ്യ കേന്ദ്രം പോരായ്മകൾ പരിഹരിക്കും

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് കാര്യക്ഷമമാക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ.

പട്ടം താണുപിള്ള അനുസ്മരണം

പട്ടം താണുപിള്ള അനുസ്മരണം

തിരുവനന്തപുരം: അധികാരത്തിലിരുന്നപ്പോൾ ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത തലയെടുപ്പുള്ള ഭരണാധികാരിയായിരുന്നു പട്ടം താണുപിള്ളയെന്ന് മന്ത്രി കെ.മുരളീധരൻ. പട്ടം താണുപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ

ഇന്ത്യൻ അസോസിയേഷൻ ഒഫ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ്

ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ

ഫാം.ഡി കോഴ്‌സ് പ്രവേശനത്തിൽ പ്രതിസന്ധി; 
മുഴുവൻ സീറ്റും വേണമെന്ന് മാനേജ്‌മെൻറുകൾ

ഫാം.ഡി കോഴ്‌സ് പ്രവേശനത്തിൽ പ്രതിസന്ധി; മുഴുവൻ സീറ്റും വേണമെന്ന് മാനേജ്‌മെൻറുകൾ

സംസ്ഥാനത്ത് ഈ വർഷം ഫാം.ഡി കോഴ്‌സിന് 50% സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ.

കെ.എസ്.ഇ.ബിയിലെ 
ക്രമക്കേട്: കൂടുതൽ
 അന്വേഷണം നടത്തും

കെ.എസ്.ഇ.ബിയിലെ ക്രമക്കേട്: കൂടുതൽ അന്വേഷണം നടത്തും

കെ.എസ്.ഇ.ബി മൂവാറ്റുപുഴ പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ നടന്ന വ്യാപക ക്രമക്കേടുകളിൽ പവർ തെഫ്റ്റ് സ്‌ക്വാഡും ആഡിറ്റ് വിഭാഗവും പ്രത്യേക അന്വേഷണം നടത്തും.

മഴ കനിഞ്ഞില്ലെങ്കിൽ
വൻ പ്രതിസന്ധി

മഴ കനിഞ്ഞില്ലെങ്കിൽ വൻ പ്രതിസന്ധി

തിരുവനന്തപുരം: ദുർബലമായ കാലവർഷം സംസ്ഥാനത്തെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. കാർഷികമേഖലയിടക്കം വലിയ പ്രത്യാഘാതം വരുത്തും. ഒറ്റപ്പെട്ട മഴയാണ് മിക്ക ജില്ലകളിലും ലഭിക്കുന്നത്. ഇത് ഭൂജലനിരപ്പോ നദികളിലെ ജലനിരപ്പോ വർദ്ധിക്കാൻ സഹായകമല്ല. പല ജില്ലകളിലും പകൽ താപനില 35 ഡിഗ്രിവരെയാണ്.

പഴയ യന്ത്രങ്ങൾ മാറ്റാം: 
ചെലവില്ലാതെ കറണ്ട് ലാഭിക്കാം

പഴയ യന്ത്രങ്ങൾ മാറ്റാം: ചെലവില്ലാതെ കറണ്ട് ലാഭിക്കാം

പഴയ യന്ത്രോപകരണം നിമിത്തം അമിത വൈദ്യുതി ചാർജ് നൽകി നട്ടം തിരിയുന്ന വൻകിട സ്ഥാപനങ്ങൾക്ക് ആശ്വാസവുമായി സർക്കാർ. ഊർജ്ജ സംരക്ഷണ പഠനം, ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന 'എനർജി സർവീസ് കമ്പനി'കളെ (എസ്‌കോ) ഉപയോഗപ്പെടുത്തി പഴയ യന്ത്രോപകരണം മാറ്റി സ്ഥാപിക്കാനാണ് പദ്ധതി.

കെ.എസ്.ഇ.ബിയിൽ 
ലക്ഷങ്ങളുടെ തട്ടിപ്പ്

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിക്കൽ: മെഡിക്കൽ വിദ്യാർത്ഥി റിമാൻഡിൽ

മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിക്കൽ: മെഡിക്കൽ വിദ്യാർത്ഥി റിമാൻഡിൽ

തിരുവനന്തപുരം: മെഡിക്കൽ കേളേജ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യർത്ഥിയുമായ എബേൽ അഗസ്റ്റിനെ

ആർ.സി.സിയിലെ പുതിയ ബഹുനില മന്ദിരം ഉടൻ തുറക്കണം
ഊരാളുങ്കലിന് നിർദ്ദേശം നൽകി മന്ത്രി കെ.മുരളീധരൻ

ആർ.സി.സിയിലെ പുതിയ ബഹുനില മന്ദിരം ഉടൻ തുറക്കണം ഊരാളുങ്കലിന് നിർദ്ദേശം നൽകി മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: 5 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ആർ.സി.സിയിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നുനൽകണമെന്ന്,നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര വികസനത്തിന്
ദീർഘകാല പദ്ധതി: മന്ത്രി കെ. മുരളീധരൻ

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര വികസനത്തിന് ദീർഘകാല പദ്ധതി: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കർക്കടക വാവുബലി ചടങ്ങുകൾ പ്രധാനമായും നടക്കുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലി ക്കടവുകളുടെയും സമഗ്ര വികസനത്തിന് ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കർക്കടക വാവുബലിയോടനുബന്ധിച്ച്

നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റ്: അപേക്ഷ 31വരെ നീട്ടി

നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റ്: അപേക്ഷ 31വരെ നീട്ടി

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിനായി 31വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാർ എൽ.ഡി.എഫ് സർക്കാർ

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാർ എൽ.ഡി.എഫ് സർക്കാർ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കാരണക്കാർ എൽ.ഡി.എഫ് സർക്കാരാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് എൽ.ഡി.എഫ്. സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 530 മെഗാവാട്ട് വൈദ്യുതി കടമായി സ്വീകരിച്ചത് ഇപ്പോൾ തിരികെ നൽകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നന്നത്.

കാലവർഷം സജീവമാകുന്നു

കാലവർഷം സജീവമാകുന്നു

തിരുവനന്തപുരം:മഴകുറയുകയും അന്തരീക്ഷം വേനൽകാല സമാനമായി മാറുകയും ചെയ്തതിന് പിന്നാലെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാസ്ഥാ വകുപ്പ്.വടക്കൻ ജില്ലകളിൽ നിലവിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴ തിങ്കളാഴ്ചയോടെ സംസ്ഥാന വ്യാപകമാകും.

മോർഫ് ചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവം: മെഡി. വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ

മോർഫ് ചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവം: മെഡി. വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു.

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ലേക്ക് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

രോഗികൾക്കുള്ള പെൻഷൻ
2,000 രൂപയാക്കി

രോഗികൾക്കുള്ള പെൻഷൻ 2,000 രൂപയാക്കി

തിരുവനന്തപുരം: ക്യാൻസർ, കുഷ്ഠം, ക്ഷയ രോഗികൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ 2,000 ആയി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ 1000 രൂപയായിരുന്നു. ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ചികിത്സാ കാലയളവിലാണ് ആനുകൂല്യം ലഭിക്കുന്നത്. ഗുരുതര രോഗബാധിതരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമാണ് പെൻഷൻ വർദ്ധനയെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

കാര്യവട്ടം കാമ്പസിൽ മാർക്‌സിന്റെ പ്രതിമ സ്ഥാപിക്കില്ല

കാര്യവട്ടം കാമ്പസിൽ മാർക്‌സിന്റെ പ്രതിമ സ്ഥാപിക്കില്ല

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിൽ കാറൽ മാർക്‌സിന്റേതുൾപ്പെടെ 10 പ്രമുഖരുടെ പ്രതിമകൾ സ്ഥാപിക്കാനുള്ള മുൻതീരുമാനം സിൻഡിക്കേറ്റ് യോഗം ഉപേക്ഷിച്ചു.