SignIn
Kerala Kaumudi Online
Monday, 21 September 2026 2.15 AM IST

ഷാജി സുഹൃത്തിന്റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ല

1

മന്ത്രി കെ.എം.ഷാജി സുഹൃത്തിന്റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ല. നമ്മൾ സുഹൃത്തിനൊപ്പം ചായ കുടിക്കാറില്ലേ? സുഹൃത്തിന്റെ വീട്ടിൽ താമസിക്കാറില്ലേ? അതുപോലെയേ ഉള്ളൂ. പൊതുസമൂഹത്തിൽ ഇതൊരു ചർച്ചയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. നാല് ലക്ഷം കിലോമീറ്റർ ഓടിയ വാഹനം ഇടയ്ക്ക് വച്ച് കേടാവുന്ന സാഹചര്യമുണ്ടെങ്കിൽ മറ്റൊരു ഓപ്ഷനെടുക്കുന്നതിൽ തെറ്റില്ല. തന്റെ വേഗത്തിന് പോരെന്ന് തോന്നിയപ്പോൾ മന്ത്രി ഷാജി മറ്റൊരു ഓപ്ഷനെടുത്തു. അദ്ദേഹത്തിന്റെ സുഹൃത്ത് കുഴപ്പമില്ലാത്ത ആളായത് കൊണ്ടായിരിക്കുമല്ലോ അത്. മറ്റൊരാളുടെ സൗജന്യം ഉപയോഗിക്കരുതെന്നൊന്നുമില്ല. യാത്ര ചെയ്യുമ്പോൾ സുഹൃത്തുക്കളുടെ വണ്ടിയിൽ മാറി കേറാറില്ലേ. സമയമില്ലാത്തത് കൊണ്ടാണത്. ഇതൊന്നും വിവാദമാക്കേണ്ട.

ടി.സിദ്ദീഖ്

മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KMSHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA