SignIn
Kerala Kaumudi Online
Monday, 21 September 2026 2.16 AM IST

റവന്യൂ വകുപ്പിലെ സ്ഥാനക്കയറ്റത്തിന് സ്റ്റേ

d

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് അവഗണിച്ച് റവന്യൂവകുപ്പിൽ നടത്തിയ സ്ഥാനക്കയറ്റം ജീവനക്കാരുടെ പരാതിയെ തുടർന്ന് കെ.എ.ടി സ്റ്റേ ചെയ്തു. ക്ളാർക്ക്, വില്ലേജ് അസിസ്റ്റന്റ് തസ്തികകളിൽ നിന്ന് സീനിയർ ക്ളാർക്ക്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിലേക്കുളള സ്ഥാനക്കയറ്റമാണ് തടഞ്ഞത്.

സ്ഥാനക്കയറ്റ അനുപാതം 15ൽ നിന്ന് 10 ശതമാനമാക്കിയത് പുനഃസ്ഥാപിക്കണമെന്ന ഉത്തരവ് അവഗണിച്ചായിരുന്നു സ്ഥാനക്കയറ്റം.

2014ൽ സംയോജിത സീനിയോറിറ്റി പട്ടിക തയ്യാറാക്കിയപ്പോൾ എൽ.ഡി.ക്ളാർക്കിന് താഴെയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റ അനുപാതം 10 ശതമാനമാക്കിയിരുന്നു. ഇതിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർക്ക്(വി.എഫ്.എ) അതൃപ്തിയുണ്ടായിരുന്നു. 2019-ൽ ഇത് 15 ശതമാനമാക്കി. ഇതിനെതിരെയാണ് ഒരു വിഭാഗം ജീവനക്കാർ കെ.എ.ടിയെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA