SignIn
Kerala Kaumudi Online
Sunday, 09 August 2026 11.14 PM IST

കാതങ്ങൾ ദൂരെ പാട്ടിൽ സംഗീതും ഷറഫും അഖിലയും

ss

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ആദ്യ ഗാനം

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "കാതങ്ങൾ ദൂരെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമ്മയാണ് വരികൾ രചിച്ചത്. സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച ഗാനത്തിന് കോറസ് നൽകുന്നത് റിയ അന്ന റോയ്, മോസസ് ടോബി, ആദ്യ അനീഷ്, നിള രാജ്, വിഷ്ണുദത് സന്തോഷ് എന്നിവരാണ്.

അഖില ഭാർഗവൻ ആണ് നായിക. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു . കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം നടി നിലീൻ സാന്ദ്രയാണ്. ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം ., പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY