SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.58 AM IST

വിനുമോഹനും വിദ്യയും വിവാഹമോചിതരായി; വേർപിരിഞ്ഞത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികൾ

READ ENGLISH VERSION
vinu-mohan
വിനുമോഹനും വിദ്യയും

മലയാളസിനിമയിലെ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്ന് ഏറെ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി പിരിഞ്ഞ് താമസിക്കുന്ന ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് പരസ്‌പര സമ്മതത്തോടെയാണെന്നാണ് സൂചന.

2013ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ഇവർ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരും അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. വേർപിരിയലിന്റെ കാരണം വ്യക്തമല്ല.

മുത്തച്ഛൻ കൊട്ടാരക്കാര ശ്രീധരൻ നായരുടെയും അമ്മ ശോഭ മോഹന്റെയും അമ്മാവൻ സായ്‌ കുമാറിന്റെയും പാത പിന്തുടർന്ന് അഭിനയ ലോകത്തേക്കെത്തിയ താരമാണ് വിനുമോഹൻ. 'നിവേദ്യം' എന്ന സിനിമയിലൂടെയാണ് വിനു നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൈക്കിൾ, ചട്ടമ്പിനാട്,​ പുലിമുരുകൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2007ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ 'ദണ്ഡയുതപാണി'യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009ൽ 'നീലാംബരി'യിലൂടെ മലയാളത്തിലെത്തി. ചെറിയ കള്ളനും വലിയ പൊലീസും,​ മഹാരാജാ ടാക്കീസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തമിഴ്,​ കന്നഡ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ്,​ മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.

English Summary

Actors Vinu Mohan and Vidya have reportedly divorced after 13 years of marriage. The couple had been living separately for a month, with the reason for their separation remaining unknown.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINU MOHAN VIDYA, VINU MOHAN-VIDYA PARTED WAYS, CELEBRITY DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY