SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.57 AM IST

വിനു മോഹനും വിദ്യയും വിവാഹമോചിതരായോ? ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തു

READ ENGLISH VERSION
vinu-mohan
നടൻ വിനു മോഹനും നടി വിദ്യയും

മലയാളികളുടെ പ്രിയ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരുമാസമായി ഇവർ പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

സിനിമയിലൂടെ പ്രണയത്തിലായ വിനു മോഹനും വിദ്യയും 2013ലാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ഇവർ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരും അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. വേർപിരിയലിന്റെ കാരണം വ്യക്തമല്ല.

'നിവേദ്യം' എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ആളാണ് വിനു. പിന്നീട് സൈക്കിൾ, ചട്ടമ്പിനാട്,​ പുലിമുരുകൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2007ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ 'ദണ്ഡയുതപാണി'യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009ൽ 'നീലാംബരി'യിലൂടെ മലയാളത്തിലെത്തി. ചെറിയ കള്ളനും വലിയ പൊലീസും,​ മഹാരാജാ ടാക്കീസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തമിഴ്,​ കന്നഡ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ്,​ മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.

English Summary

Reports suggest that Malayalam actor Vinu Mohan and actress Vidya are heading towards divorce after reportedly deciding to separate by mutual consent. The couple, who fell in love through cinema and got married in 2013, are said to have been living separately for the past month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINU MOHAN VIDYA, VINU MOHAN DIVORCE, VIDYA DIVORCE, MALAYALAM CINEMA COUPLES, MALAYALAM ACTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY