
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിന്റെ കാഞ്ചി പരിശോധിക്കുക യാണ് ഷൈൻ ടോം ചാക്കോ ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചാണ് ഹരിദാസ് ഡാൻസാഫിനെ അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിന് സംസ്ഥാന സർക്കാർ രൂപം കൊടുത്ത വിഭാഗമാണ് ഡാൻസാഫ് .
ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. ഉണ്ണി ലാലു ,അരുൺ , ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി , ജീവ ജോസഫ്,, ജയേഷ് പുന്നശ്ശേരി, അങ്കിത് , അമൽ, സുൽത്താൻ, രാഹുൽ , സതീഷ് നമ്പ്യാർ ,മിന്നൽ രെജി.അഫ്രിൻ കല്ലൻ' വിനോദ് ആന്റണി . ചൈത്രപ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി , ഛായാഗ്രഹണം - എൽബൻ കൃഷ്ണ.സംഗീതം - സെയ്‌ദ് അബ്ബാസ്. എഡിറ്റിംഗ് - ശ്യാം ശശിധരൻ. എൻ വി പി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് നിർമ്മാണം. .പി. ആർ. ഒ വാഴുർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |