
വിതരണം വേഫെറർ ഫിലിംസ്
തെലുങ്ക് സൂപ്പർ താരം നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസിന് എ സർട്ടിഫിക്കറ്റ്. രക്തരൂക്ഷിത രംഗങ്ങൾ ഏറെയുണ്ടെങ്കിലും വൈകാരിക രംഗങ്ങളുമായി ശക്തമായ അമ്മ - മകൻ ബന്ധം കൂടി പറയുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക.കീർത്തി സുരേഷ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.
ജേഴ്സി’, ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് . ‘ദസറ എന്ന ബ്ലോക് ബസ്റ്ററിനു ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം.
ബോളിവുഡ് താരം രാഘവ് ജൂയൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽകർണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പി.ആർ.ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |