ബാലതാരമായി സിനിമയിലെത്തിയ നടൻ ജോമോൻ ജോഷി കഴിഞ്ഞദിവസമാണ് വിവാഹിതനായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ആഷ്‌ന ആൻഡ്രിയയാണ് വധു. സൗദിയിൽ നഴ്‌സാണ് ആഷ്‌ന. ജോമോന്റെ വിവാഹവീഡിയോയും ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ വധുവിന്റെ മുഖത്ത് സന്തോഷമില്ലെന്നും ഇഷ്ടമില്ലാതെ നടത്തിയ വിവാഹമാണെന്ന കമന്റുകളും ചർച്ചകളുമാണ് ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആഷ്‌നയുടെ സഹോദരി ആഞ്ജലീന.
'അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വിഷമിച്ചു നിൽക്കുന്ന ചേച്ചി' എന്ന കുറിപ്പോടെ ആഞ്ജലീന വീഡിയോ പങ്കുവച്ചാണ് പ്രതികരിച്ചിരിക്കുന്നത്. 'ഗയ്‌സ്.. ചേച്ചി ചിരിക്കുന്ന വീഡിയോസ് ഇട്ടിട്ടുണ്ട് കേട്ടോ. അതും കൂടെ ഒന്ന് കണ്ടിട്ട് വേണേ ഓരോ കമന്റ് ഇടാൻ' എന്നും ആഞ്ജലീന കമന്റ് ചെയ്തിട്ടുണ്ട്.
1999ൽ പുരസ്‌കാരം എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി ജോമോൻ സിനിമയിലെത്തിയത്. ക്രോണിക് ബാച്ചിലർ, രാക്ഷസരാജാവ്, ഫാന്റം, സഹയാത്രികയ്ക്ക് സ്‌നേഹപൂർവം, കവർ സ്റ്റോറി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളാണ് ശ്രദ്ധേയനാക്കിയത്. ജേർണലിസത്തിൽ ബിരുദധാരിയാണ്. ജോമോൻ എറണാകുളം സ്വദേശിയാണ്.
Child artist-turned-actor Jomon Joshi recently married Ashna Andrea. Their wedding videos sparked social media discussions claiming Ashna looked unhappy, suggesting an unwilling marriage. Her sister, Anjaleena, clarified that Ashna's sadness was due to leaving her maternal home, urging viewers to consider other videos showing her smiling to counter the speculation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |