
നിവിൻ പോളിയുടെ ജസ്റ്റിൻ ചേട്ടനും മമിത ബൈജുവിന്റെ ആഷ്‌ലിയും ഒ.ടി.ടിയിലേക്ക് വരുന്നു. ആഗോള കളക്‌ഷൻ 323.91 കോടി രൂപ നേടി മലയാള സിനിമയിലെ എല്ലാ റെക്കാഡുകളും ഭേദിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ് ഒക്ടോബർ 2 മുതൽ ജിയോ ഹോട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ.ഡിയാണ്. ഒ.ടി.ടിയിലെത്തുന്നതിന് മുൻപ് 350 കോടി കളക്‌ഷൻ നേടുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും.
അതേസമയം കേരളത്തിൽ 286 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസിൽ ബെത്ലഹേം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു. റീവാച്ചുമായി പ്രേക്ഷകർ എത്തുന്നതാണ് പ്രത്യേകത. അഞ്ചാം വാരത്തിലും അത്ഭുതകരമായ ജനപ്രവാഹം ആണ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്‌ഷൻ റെക്കോർഡ് ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കിക്കഴിഞ്ഞു.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദുപണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർഖാൻ, സ്രിന്ധ, പാർവതി അയ്യപ്പദാസ്, മീനാക്ഷിരവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലും ജി.സി.സി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |