SignIn
Kerala Kaumudi Online
Sunday, 09 August 2026 11.14 PM IST

സജിൻ ഗോപുവിന്റെ ഈ കമ്പനി വേറെയാ

ss

കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

സ​ജി​ൻ​ ​ഗോ​പു​വി​നെ​യും​ ​നാ​ലു​ ​പു​തു​മു​ഖ​ങ്ങ​ളെ​യും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ടി​നു​പാ​പ്പ​ച്ച​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കൊ​ല്ലം​ ​കോ​ട്ട​ ​ക​മ്പ​നി​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​ .​ ​സ്വാ​ത​ന്ത്ര്യം​ ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ,​​​ ​അ​ജ​ഗ​ജാ​ന്ത​രം,​​​ ​ചാ​വേ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ക്ഷ​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ടി​നു​ ​പാ​പ്പ​ച്ച​ൻ​ ​ഒ​രു​ക്കു​ന്നചിത്രം പൊ​ലീ​സു​കാ​ര​നും​ ​ചെ​റു​പ്പ​ക്കാ​രും​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണ് ​ക​ഥ​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​ത്.​ ​പ്ര​തി​നാ​യ​ക​നാ​യാ​ണ് ​സ​ജി​ൻ​ ​ഗോ​പു​ ​എ​ത്തു​ന്ന​ത്.


ആ​ർ.​ ​അ​ര​വി​ന്ദ​ൻ,​ ​സു​ജി​ത് ​സു​ന്ദ​രം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​രാ​ഹി​ൽ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ​ഡി​റ്റിം​ഗ് ​ദീ​പു​ ​ജോ​സ​ഫ്,​ ​ക​ലാ​സം​വി​ധാ​നം​ ​അ​ജ​യ​ൻ​ ​മ​ങ്ങാ​ട്,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​ര​ങ്ക​നാ​ഥ് ​ര​വി.​ ​ആ​ക്ഷ​ൻ​ ​ക​ലൈ​കിം​ഗ് ​സ​ൺ,​ ​മേ​ക്ക​പ്പ് ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​പാ​ർ​ത്ഥ്‌​വി​ൻ​ ​എ​ൻ,​ ​രാ​ജ​ൻ.​ ​അ​രു​ൺ​ ​നാ​രാ​യ​ ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​അ​ഞ്ജ​ന​ ​ടാ​ക്കീ​സ്,​ ​എ​വ​രി​ ​ഡേ​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​അ​രു​ൺ​ ​നാ​രാ​ണ​ൻ,​ ​അ​ഞ്ജ​ന​ ​ഫി​ലി​പ്പ്,​ ​ബി​നു​ ​എ​സ്.​ഡി,​ ​ടി​നു​ ​പാ​പ്പ​ച്ച​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​ ​അ​ച്ചു​ ​ബേ​ബി​ ​ജോ​ൺ.​ ​ടി​നു​ ​പാ​പ്പ​ച്ച​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചാ​വേ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​ണ് ​അ​രു​ൺ​ ​നാ​രാ​യ​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, SAJIN GOPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY