ഗോണ്ട (ഉത്തർപ്രദേശ്): ജയിലിൽ കഴിയുന്ന കാമുകനെ കാണാൻ വ്യാജ തിരിച്ചറിയൽ കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പക്കൽ നിന്നും പത്ത് വെടിയുണ്ടകളും പണവും പിടികൂടി. ഉത്തർപ്രദേശിലെ ഗോണ്ട ഡിവിഷണൽ ജയിലിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹർഷു കശ്യപ് എന്ന തടവുകാരനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു യുവാവും ജയിലിൽ എത്തിയത്.
ജയിൽ കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളും പെൺകുട്ടി പറഞ്ഞ പേരും തമ്മിൽ വ്യത്യാസം വന്നത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സംശയമുണർത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടിയുടെ പക്കൽ നിന്നും പത്ത് വെടിയുണ്ടകൾ കണ്ടെടുത്തത്. ഉടൻ തന്നെ ജയിൽ ഔട്ട്‌പോസ്റ്റ് ഇൻചാർജിനെ വിവരമറിയിക്കുകയും, പിടിച്ചെടുത്ത വസ്തുക്കൾ അടക്കം ഇരുവരെയും പൊലീസിന് കൈമാറുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ പെൺകുട്ടി തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തി. കൈവശംവച്ച വെടിയുണ്ടകൾ തന്റെ അച്ഛന്റെ ലൈസൻസുള്ള തോക്കിൽ നിന്നുള്ളതാണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ജയിലിൽ കാമുകനെ കാണാൻ പോയ വിവരം അറിഞ്ഞാൽ പിതാവ് എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ഭയന്നാണ് തോക്കിൽ നിന്ന് വെടിയുണ്ടകൾ മാറ്റി കയ്യിൽ കരുതിയതെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ജയിൽ സൂപ്രണ്ട് പ്രസ്താവനയിൽ വ്യക്തമാക്കി.
A minor girl was caught with ten bullets and cash at Gonda Divisional Jail, Uttar Pradesh, last Thursday. She was attempting to visit an inmate boyfriend, Harshu Kashyap, using a fake ID. Security officials' suspicion during a check led to the discovery. The girl stated the bullets were from her father's licensed gun, carried due to fear of his reaction. An FIR has been registered,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |