SignIn
Kerala Kaumudi Online
Sunday, 09 August 2026 10.22 PM IST

യു.എ.ഇയുടെ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ

c

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായുള്ള ചർച്ച അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ, വീണ്ടും കപ്പൽ ആക്രമിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ഹോർമുസിലൂടെ സഞ്ചരിച്ച യു.എ.ഇയുടെ എണ്ണക്കപ്പലിന് നേരെയാണ് ഇറാന്റെ മിസൈലാക്രമണമുണ്ടായത്.

ഒമാൻ തീരത്ത് കൂടി സഞ്ചരിക്കവെയാണ് അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ ആക്രമണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു.

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയത് മുതൽ തങ്ങളുടെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടെന്ന് അഡ്‌നോക് അറിയിച്ചു. അതേ സമയം, ഒമാനുമായി കരാർ ഒപ്പിട്ടാലും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും, ആദ്യം തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കണമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360