SignIn
Kerala Kaumudi Online
Sunday, 09 August 2026 10.22 PM IST

സ്ലോവാക്യയിൽ മലയാളി അദ്ധ്യാപകന് നേരെ ആക്രമണം

f

ബ്രാറ്റിസ്ലാവാ : സ്ലോവാക്യയിൽ മലയാളി അദ്ധ്യാപകന് നേരെ അജ്ഞാതരുടെ ആക്രമണം. ഈമാസം 1ന് രാത്രി നിത്രയിലായിരുന്നു സംഭവം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലാംഗ്വേജ് സ്കൂളിലെ അദ്ധ്യാപകനായ അൻസർ ത്വയ്യിബാണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ മർദ്ദനത്തിൽ അൻസറിന്റെ മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തിന്റെ സുഹൃത്തായ മലയാളിയും ആക്രമിക്കപ്പെട്ടെന്നാണ് വിവരം. കേരളത്തിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുള്ള അൻസർ നിത്രയിലെ കോൺസ്റ്റന്റൈൻ ദ ഫിലോസഫർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി കൂടിയാണ്.

അതേ സമയം,​ മേഖലയിൽ മറ്റ് ചില വിദേശികളും നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് കരുതുന്നു. ആക്രമണങ്ങളെ അപലപിച്ച സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലഗ്രീനി,​ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360