
ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ 'ടോപ് ഗൺ" പൈലറ്റായി ചരിത്രം കുറിച്ച് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. വ്യോമസേനയുടെ എലൈറ്റ് ഫൈറ്റർ കോംബാറ്റ് ലീഡർ (എഫ്.സി.എൽ) കോഴ്സാണ് വിജയകരമായി പൂർത്തിയാക്കിയത്. നൂറിൽ ഒരാൾക്കു മാത്രം വിജയസാധ്യതയുള്ള കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തന്നെ അപൂർവ നേട്ടമാണ്.
വ്യോമ സേനയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് എഫ്.സി.എൽ കോഴ്സ്. യുദ്ധ തന്ത്രങ്ങൾ രൂപപ്പെടുത്താനും സങ്കീർണമായ യുദ്ധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള പരിശീലനമാണ് നൽകുന്നത്. ഗ്വാളിയോറിലെ ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ 20 ആഴ്ച കഠിന പരിശീലനം നീളും. വിജയകരമായി പൂർത്തിയാക്കുന്നർക്ക് 'ടോപ് ഗൺ' എന്ന വിശേഷണം നൽകും.
ആദ്യ വനിതാ
ഫൈറ്റർ പൈലറ്റും
1 ബീഹാർ ദർഭംഗ സ്വദേശിയായ ഭാവന എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷമാണ് വ്യോമസേനയിൽ ചേർന്നത്. 2016ൽ ഐ.എ.എഫിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ബാച്ചിൽ അംഗമായി. അവനി ചതുർവേദി, മോഹന സിങ് എന്നിവരായിരുന്നു അന്ന് ഭാവനയ്‌ക്കൊപ്പം ഫൈറ്റർ സ്ട്രീമിലേക്ക് എത്തിയവർ.
2 മിഗ് 21 ബൈസൺ യുദ്ധവിമാനത്തിലെ സോളോ പറക്കൽ, പകൽ യുദ്ധ ദൗത്യങ്ങൾ നടത്താനുള്ള യോഗ്യത എന്നിവയ്ക്ക് ശേഷമാണ് ആദ്യ ഇന്ത്യൻ വനിതാ പൈലറ്റുമാരിൽ ഒരാളായത്. 2021ൽ റിപ്പബ്ലിക് ദിന പരേഡിൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |