SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.57 AM IST

ഡൽഹിയിൽ നിലവിളി അവസാനിക്കുന്നില്ല; തോക്കിൻമുനയിൽ നിറുത്തി 17കാരിയെ കൂട്ടമാനഭംഗം ചെയ്തു

e

ന്യൂ‌ഡൽഹി: ഡൽഹിയിൽ പെൺകുട്ടികളുടെ നിലവിളി അവസാനിക്കുന്നില്ല. കൽക്കാജിയിൽ തോക്കിൻമുനയിൽ നിറുത്തി 17കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പൊലീസുകാരെന്ന വ്യാജേനയാണ് അക്രമികളെത്തിയത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്ര് ചെയ്‌തു. ഒരാളെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ക്ഷേത്രദർശനത്തിനുശേഷം സമീപത്തെ ആസ്‌താ കുഞ്ച് പാർക്കിലെത്തിയതാണ് 17കാരിയും ആൺസുഹൃത്തും.

ഇതിനിടെ പ്രതികൾ പൊലീസുകാരെന്ന പേരിലെത്തി. സുഹൃത്തിനെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഗൺപോയിന്റിൽ പ്രതി ആസിഫ് ആദ്യം ഉപദ്രവിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നാലെ കത്തി കാട്ടി മറ്റുപ്രതികളും ഉപദ്രവിച്ചു. പുറത്തുപറ‌ഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി അക്രമികൾ സ്ഥലംവിട്ടു.

തുടർന്ന് പെൺകുട്ടിയും സുഹൃത്തും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. അമർ കോളനിക്കുസമീപം പ്രതി ആസിഫുണ്ടെന്ന് മനസിലാക്കിയതോടെ മേഖല വളഞ്ഞു. പൊലീസിനെ കണ്ടതും പ്രതി മൂന്നു റൗണ്ട് വെടിയുതി‌ർത്തു. അതിലൊരണ്ണം പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ തട്ടി. ഇതോടെ പൊലീസ് തിരിച്ചടിച്ചു. ആസിഫിന്റെ വലതു കാലിന് വെടിയേറ്രു. ഇയാളെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടുപ്രതികളായ ഹേമന്ത്,​ ഇയാളുടെ സഹോദരൻ മുകേഷ് എന്നിവരെയും മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.

രണ്ടാഴ്ചയ്‌‌ക്കിടെ നാലാമത്തെ സംഭവം

ഡൽഹിയിൽ രണ്ടാഴ്ചയ്‌‌ക്കിടെ പ്രായപൂർത്തിയാകാത്തവർ ഇരയാകുന്ന നാലാമത്തെ സംഭവമാണിത്. 10ന് സ്വരൂപ് നഗറിൽ 17കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. 13നാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം 4 പേർ അറസ്റ്റിലായി. 17ന് സദർ ബസാറിൽ ആറാം ക്സാസുകാരിയെ പീഡിപ്പിച്ച കേസിൽ തയ്യൽക്കാരനായ മഖ്സൂദിനെ പിടികൂടി. തിങ്കളാഴ്ച ദേശ്ബന്ധു ഗുപ്‌ത റോഡിൽ 6 വയസുകാരി പീഡനത്തിനിരയായതിൽ അങ്കിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, CRIME, DELHI, ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360